‘ഒരു സരിഗമ പ്രണയം’; തെരേസയെ സ്വന്തമാക്കിയ കഥ പറഞ്ഞ് ലിബിന്‍ സ്‌കറിയ

0

സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയുടെ ടൈറ്റില്‍ വിന്നറായ ലിബിന്‍ സ്‌കറിയ അടുത്തിടെയാണ് വിവാഹിതനായത്. ഹൈക്കോര്‍ട്ട് ജീവനക്കാരിയായ തെരേസയെയാണ് ലിബിന്‍ വിവാഹം കഴിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങളിലൂടെയാണ് താന്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത താരം പങ്കുവെച്ചിരുന്നുവെങ്കിലും പ്രേക്ഷകര്‍ ആദ്യമത് ഗൗരവത്തിലെടുത്തിരുന്നില്ല. ലിബിന്റെ പുതിയ ആല്‍ബത്തിന്റെ ചിത്രങ്ങളാണെന്നായിരുന്നു പലരുടേയും ധാരണ.

ഇതൊരു 'സരിഗമപ' ലവ് സ്റ്റോറി; തെരേസയ്ക്ക് മിന്നുചാർത്താനൊരുങ്ങി ലിബിൻ സഖറിയ

കാണാന്‍ ചെറുപ്പമെങ്കിലും വിവാഹ പ്രായമെത്തിയെന്ന് വെളിപ്പെടുത്തി തന്റെ പ്രണയ കഥ പറഞ്ഞ് ലിബിന്‍ പിന്നീട് രംഗത്തെത്തിയരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ലിബിനും തെരേസയും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

ലിബിന്റെ വാക്കുകള്‍: ‘എനിക്ക് വിവാഹം കഴിക്കാനുള്ള പ്രായമൊക്കെ ആയി. എനിക്ക് 26 വയസും തെരേസക്ക് 24 വയസുമുണ്ട്. ഞങ്ങളെ രണ്ടുപേരെയും കണ്ടാല്‍ പ്രായം തീരെ പറയില്ല എന്ന് എല്ലാവരും പറയും. അതുകൊണ്ടു തന്നെ എല്ലാവരും എന്നോട് ചോദിക്കും എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്ന്. ആക്ച്വലി എനിക്ക് വിവാഹം കഴിക്കാന്‍ ഉള്ള പ്രായം ആയി എന്നതാണ് സത്യം. സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ ആദ്യം ഇന്‍സ്റ്റയില്‍ ഇട്ടപ്പോള്‍ ആളുകള്‍ കരുതിയത് അത് പുതിയ ആല്‍ബത്തിന്റെ ചിത്രീകരണത്തിന്റെ ഇടയിലുള്ള രംഗങ്ങള്‍ ആണെന്നാണ്. പക്ഷെ പിന്നെ പിന്നെ ആണ് എല്ലാവര്‍ക്കും മനസിലായി അത് യഥാര്‍ഥ വിവാഹമാണെന്ന്’.

Arike Teaser. Libin Scaria & Alphonsa Therese ❤️ - YouTube

സരിഗമപയില്‍ എന്റെ പാട്ടുകള്‍ ഒന്നും തെരേസ കാണാറില്ലായിരുന്നു. അവളുടെ മമ്മി ആയിരുന്നു സരിഗമപയുടെ സ്ഥിരം പ്രേക്ഷക. എന്റെ ഒരു ഇന്റര്‍വ്യൂ കണ്ടിട്ട് ഇത് ആരാണ് എന്ന് അറിയാന്‍ വേണ്ടിയാണ് സരിഗമപ കാണുന്നതും എന്നെ അറിയുന്നതും. ഇന്റര്‍വ്യൂയിലെ എന്റെ സ്വഭാവം, ആറ്റിട്യൂഡ്, മാനറിസം അതൊക്കെ കണ്ട് ആണ് ഇഷ്ടം ആയതെന്ന് തെരേസ പറഞ്ഞിട്ടുണ്ട്. തെരേസയുടെ ഒരു സുഹൃത്തുവഴിയാണ് എന്റെ നമ്പര്‍ അവള്‍ക്ക് ലഭിക്കുന്നത്’.

പിന്നീട് സൗഹൃദത്തിന്റെ നാളുകള്‍. എപ്പോഴോ പ്രണയത്തിലേക്കുള്ള വഴിമാറല്‍. പ്രണയത്തിലായപ്പോള്‍ തന്നെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. രണ്ടു വീട്ടുകാരും കണ്ടു സംസാരിച്ചു. എന്നാല്‍, കല്യാണം വളരെപ്പെട്ടെന്ന് തീരുമാനിച്ചതിന്റെ കാരണം തെരേസയ്ക്ക് ഹൈക്കോര്‍ട്ടില്‍ ജോലി ലഭിച്ചതാണ്. ജോലി സംബന്ധമായി രണ്ടുപേരും എറണാകുളത്താണ് താമസം. അങ്ങനെ രണ്ടുപേരുടെയും ജോലിയുടെ ഭാഗമായി എറണാകുളത്ത് ഒരുമിച്ചു നില്‍ക്കാമല്ലോ എന്ന് കരുതിയാണ് പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.’ ലിബിന്‍ പറഞ്ഞു.

libin scaria: Sa Re Ga Ma Pa Keralam winner: Libin Scaria wins the trophy and cash prize of 25 lac rupees - Times of India