HomeHealthസംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19: 36 മരണം

സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19: 36 മരണം

സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,30,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

36 മരണങ്ങളാണ് കോവിഡ്-19 മൂലം ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 347 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,538 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3036 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 141 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3012 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 782, കൊല്ലം 123, പത്തനംതിട്ട 143, ആലപ്പുഴ 91, കോട്ടയം 131, ഇടുക്കി 176, എറണാകുളം 502, തൃശൂര്‍ 186, പാലക്കാട് 43, മലപ്പുറം 120, കോഴിക്കോട് 349, വയനാട് 83, കണ്ണൂര്‍ 224, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 27,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,51,715 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97.4 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും, 75.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ടെന്നും . ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments