15 ലക്ഷത്തിന്റെ കവാസാക്കി ബൈക്ക് സ്വന്തമാക്കി സൗഭാഗ്യയും അര്‍ജുനും

0

സോഷ്യല്‍ മീഡിയയുടെ താരറാണിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെപ്പോലെതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഭര്‍ത്താവും ഡാന്‍സറുമായ അര്‍ജുന്‍ സോമശേഖറും. ചക്കപ്പഴം’ എന്ന സീരിയലിലൂടെയാണ്
സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനും പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഇവര്‍ സ്വന്തമാക്കിയ പുത്തന്‍ ബൈക്കിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ബൈക്ക് ഷോറൂമില്‍ നിന്നുള്ള വീഡിയോസും ഫോട്ടോസുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പുത്തന്‍ ബൈക്കില്‍ കറങ്ങുന്ന ഇരുവരുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. Kawasaki Ninja 1000sx ആണ് താരദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ബൈക്ക് സ്വന്തമാകുന്നതിന്റെ വീഡിയോ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘Welcome home’ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.