ലൈവില്‍ സജിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വികാരധീനയായി കണ്ണു നിറഞ്ഞ് ഷഫ്‌ന

0

സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് സീരിയല്‍ രംഗത്ത് സജീവമായ താര ദമ്പതികളാണ് ഷഫ്‌നയും സജിനും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. പ്രേക്ഷകരുടെ പ്രീയ ദമ്പതികള്‍ കൂടിയാണ് രണ്ടുപേരും. വിവാഹ ശേഷം ഷഫ്‌ന സീരിയലില്‍ നിന്ന് ചെറിയൊരു ബ്രേക്കെടുത്തിരുന്നു. എന്നാലിപ്പോള്‍ താരം വീണ്ടും സീരിയല്‍ രംഗത്ത് സജീവമാണ്. തെലുങ്ക് സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

തങ്ങളുടെ വിശേഷങ്ങളുമായി ഇരുവരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സജിനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് മനോഹരമായ അടിക്കുറിപ്പുകള്‍ നല്‍കിയാണ് ഷഫ്‌ന സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്. ‘എനിക്ക് നിങ്ങളില്‍ നിന്ന് കണ്ണെടുക്കാനാവില്ല, എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങള്‍. ഞാന്‍ ഭാഗ്യവതിയാണ് എന്നാണ് അടുത്തിടെ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി ഷഫ്ന കുറിച്ചത്. ‘വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഒരിക്കലും ഞാന്‍ നിന്നെ കൈവിടില്ല. ഇത് എന്നന്നേക്കുമായി നിലനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് നേരത്തേ സജിനൊപ്പമുളള മറ്റൊരു ചിത്രത്തിന് ഷഫ്‌ന കുറിച്ചത്.

സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് സജിന്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ജനപ്രിയ പരമ്പരയിലെ ശിവന്‍ എന്ന കഥാപാത്രം നടന് അത്രയ്ക്ക് പ്രേക്ഷക പ്രീതി ലഭ്യമാക്കിയിട്ടുണ്ട്. ശിവന്‍ എന്ന കഥാപാത്രം സജിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഇത്തവണ സോഷ്യല്‍മീഡിയയില്‍ ലൈവിലെത്തിയ ഷഫ്‌ന സജിനെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. സജിനെക്കുറിച്ച് ഓര്‍ത്ത് അഭിമാനം ഉണ്ടെന്നും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സജിന് സ്വാന്തനത്തിലെ ശിവ എന്ന വേഷം ലഭിച്ചതെന്നും ഷഫ്ന പറഞ്ഞു. ഓര്‍മ്മ വച്ച നാള്‍ മുതലുള്ള സജിന്റെ ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണമെന്നത്. ഷഫ്‌ന പറഞ്ഞു.

സജിനെക്കുറിച്ച് പറയുമ്പോള്‍ സ്‌നേഹം കൊണ്ടും സന്തോഷം കൊണ്ടും വികാരധീനയായി കണ്ണുകള്‍ നിറഞ്ഞാണ് ഷഫ്‌ന സംസാരിച്ചത്. നടന്റെ സ്വാന്തനത്തിലെ അഭിനയത്തെക്കുറിച്ച് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി. ഇതിനിടെ സജിന്‍ കലിപ്പനാണോ എന്ന ചോദ്യവും നിരവധി പേരില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ കുറച്ചൊക്കെ കലിപ്പന്‍ ആണെന്നും എന്നാല്‍ കുറച്ച് പേരുടെ അടുത്ത് മാത്രമേ ആ സ്വഭാവം എടുക്കാറുള്ളു എന്നും ഷഫ്ന ലൈവില്‍ പറഞ്ഞു. താനും ആ കുറച്ച് പേരില്‍ ഒരാളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.