സുരാജിനും നിമിഷയ്ക്കും കൊടുത്തത് ഒരേ ശമ്പളമാണോ? ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി

0

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. അതിനിടെ പ്രതികൂലമായ നിരൂപണങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സ്ത്രീ പുരുഷ സമത്വം വിഷയമാക്കി സിനിമയൊരുക്കിയ ജിയോ ബേബി സിനിമയില്‍ അഭിനയിച്ച സുരാജിനും നിമിഷയ്ക്കും ഒരേ ശമ്പളമാണോ കൊടുത്തത് എന്നൊരു ചോദ്യം ആരാധകന്‍ ഉന്നയിച്ചിരുന്നു.

jio-baby-film

ചോദ്യത്തിന് പ്രതികരണവുമായി സംവിധായകന്‍ ജിയോ ബേബി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇത്തരം ചോദ്യങ്ങളുമായി വരുന്നവര്‍ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരാണെന്നും, ശമ്പളം എത്ര കൊടുത്തെന്ന് പറയുവാന്‍ സൗകര്യമില്ലെന്നും ജിയോ ബേബി പറഞ്ഞു. എല്ലാര്‍ക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവര്‍. ജില്ലാ കളക്റ്റര്‍ക്കും ഓഫീസില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവര്‍. നല്ല പൊളിറ്റിക്സൊക്കെയാണ്. സമത്വം തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ? എന്നും ജിയോ ബേബി ചോദിച്ചു.

‘ഒന്നുകില്‍ ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും അല്ലെങ്കില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്നൊരു ടീമുണ്ട്, അവരായിരിക്കും. എല്ലാര്‍ക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവര്‍. ജില്ലാ കളക്റ്റര്‍ക്കും ഓഫീസില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവര്‍. നല്ല പൊളിറ്റിക്സൊക്കെയാണ്. സമത്വം തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ?

TheGreatIndianKitchen.

വീട് പണിയുവാന്‍ വരുന്ന എഞ്ചിനീയര്‍ക്ക് മേസ്തരിയേക്കാള്‍ വേതനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ടാണ് പലതും നില്‍ക്കുന്നത്. ഈ സിനിമയില്‍ സുരാജിന് എത്ര കൊടുത്തു, നിമിഷയ്ക്ക് എത്ര കൊടുത്തു, എന്ന് പറയാന്‍ എനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നാണോ ഇവരൊക്കെ വിചാരിക്കുന്നത്? അത് നിങ്ങളറിയണ്ട’. ജിയോ ബേബി പറയുന്നു.

ജിയോബേബി തന്നെയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ്. സാലു കെ തോമസാണ് ക്യാമറ. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും ജിതിന്‍ ബാബു കലാസംവിധാനവും നിര്‍വഹിച്ചു.