കുടുംബവിളക്കില്‍ നിന്ന് താന്‍ മാറിയല്ല, വിവാഹത്തോടെ അവര്‍ മാറ്റിയതാണ്; വെളിപ്പെടുത്തലുമായി പാര്‍വ്വതി

0

കുടുംബ പ്രേക്ഷരുടെ പ്രീയ പരമ്പരയാണ് കുടുംബവിളക്ക്. മീര വസുദേവ്, നൂബിന്‍ ജോണി, ആതിര നായര്‍, തുടങ്ങി നിരവധി പേരാണ് കുടുംബവിളക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയില്‍ സിദ്ധാര്‍ത്ഥിന്റേയും സുമിത്രയുടേയും മകളായ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതി വിജയ് ആയിരുന്നു. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് സീരിയല്‍ മുന്നേറുന്നത്. ശീതളായി അഭിനയിച്ച പാര്‍വ്വതി ഇടയ്ക്ക് പെട്ടന്ന് സീരിയലില്‍ നിന്ന് പിന്മാറുകയായിരുന്നു.

മൃദുലയും യുവയും

താരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം അംഗീകരിക്കാന്‍ ആരാധകര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പിന്നീട് താരത്തിന്റെ വിവാഹ ചിത്രങ്ങളും വാര്‍ത്തകളും പുറത്ത് വന്നതോടെ വിവാഹത്തെത്തുടര്‍ന്നാണ് താരം സീരിയലില്‍ നിന്ന ബ്രേക്കെടുത്തത് എന്ന ചിന്തയിലായിരുന്നു ആരാധകര്‍. പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കുടുബംവിളക്കിന്റെ ക്യാമറാമാനായ അരുണാണ് പാര്‍വതിയെ വിവാഹം ചെയ്തത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്.

ആരാധകരേറെ

എന്നാലിപ്പോള്‍ കുടുംബവിളക്കില്‍ നിന്നും അപ്രത്യക്ഷമായതിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വ്വതി. സീരിയലില്‍ നിന്ന് താന്‍ മാറിയതല്ല, തന്നെ അവര്‍ മാറ്റിയതാണെന്നായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. താന്‍ പിന്‍മാറിയതല്ലെന്നും അവര്‍ മാറ്റിയതാണെന്നും കാരണം അവര്‍ക്കേ അറിയൂയെന്നും താരം പറയുന്നു. മാറിയതല്ല, വിവാഹ ശേഷം തന്നെ മാറ്റിയതാണെന്ന് താരം പറഞ്ഞതോടെ ആരാധകരും ആശങ്കയിലാണ്. പാര്‍വതി അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയതാണെന്നായിരുന്നു എല്ലാവരും കരുതിയത്.

സാന്ത്വനം ഇഷ്ടമാണ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതിക്കും അരുണിനും ആരാധകരേറെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് പാര്‍വതി കുടുംബവിളക്കില്‍ നിന്നും അപ്രത്യക്ഷമായതിനെക്കുറിച്ച് പറഞ്ഞത്. അഭിനേത്രിയും നര്‍ത്തകിയുമായ മൃദുല വിജയ്‌യുടെ സഹോദരിയാണ് പാര്‍വതി. കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ കാണാറില്ലെന്നും സാന്ത്വനം ഇഷ്ടമാണ്, ചേച്ചിയുടെ സീരിയലായ പൂക്കാലം വരവായിയും കാണാറുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

തങ്ങളുടേ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണെന്നും വീഡിയോയും ചിത്രങ്ങളുമെല്ലാം കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും പാര്‍വതിയും അരുണും പറഞ്ഞിരുന്നു. ജീവിതനൗകയിലാണ് അരുണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഭിനയത്തില്‍ നിന്നും മാറി എംബിഎ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു പാര്‍വതി പറഞ്ഞത്. പാര്‍വതിയുടെ സഹോദരിയായ മൃദുല വിജയ് യുടെ വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ നായകനായ യുവകൃഷ്ണയാണ് മൃദുലയെ ജീവിതസഖിയാക്കുന്നത്.