ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത താരമാണ് ആര്യ. സോഷ്യല്‍മീഡിയയില്‍ ആരാധകന്റെ ചോദ്യത്തിന് ആര്യ നല്കിയ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്. ബിഗ് ബോസിലെത്തിയതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാമെന്നും ആര്യ ബിഗ്ബോസ് ഷോയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആര്യയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന തരത്തില്‍ ഗോസിപ്പുകള്‍ കണ്ടിരുന്നു. അത് സത്യമാണോ? എന്ന ആരാധകന്റെ ചോദ്യത്തിന് തേപ്പുപെട്ടിയുടെ ചിത്രമായിരുന്നു ആര്യയുടെ മറുപടി. ഒരു തേപ്പ് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ ആര്യ പ്രണയത്തിലകപ്പെട്ട് താന്‍ പേടിച്ചിരിക്കുകയാണെന്നും എവിടെ നിന്നാണോ വേദനിച്ചത് അതിലേക്ക് തന്നെ ഇനിയും പോകാന്‍ വയ്യെന്നും പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് നേരെ മറ്റൊരു ചോദ്യമെത്തിയത്. ഹൃദയം തകര്‍ന്ന അവസ്ഥയില്‍ നിന്നും മറികടക്കാനുള്ള ഒരു ടിപ്് പറഞ്ഞ് തരാമോയെന്നാണ് ഒരു ആരാധകന് ചോദിച്ചത്. ‘ഇപ്പോള്‍ സമാനമായൊരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അതുകൊണ്ട് ഇതേ കുറിച്ച് എനിക്ക് പറയാവുന്നതേയുള്ളു. നമ്മളെ ആത്മാര്‍ഥമായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ചുറ്റുമുണ്ടെന്ന് നോക്കുക. നിങ്ങളുടെ കുടുംബം, കൂട്ടുകാര്‍, നമ്മളെ അവര്‍ക്ക് അങ്ങ് കൊടുത്തേക്കുക. നമ്മള് ആലോചിച്ചോണ്ടിരിക്കുന്ന കാര്യങ്ങളെ മറന്നേക്കൂ. അതിനെ പിന്തുടരുന്നത് കൊണ്ട് ഒരു കാര്യവുമില്ല. അത് സാധാരണ പോലെ ശരിയാവും. മനസും ഹൃദയും ശക്തമായി തന്നെ ഇരിക്കണമെന്ന് സ്വയം പഠിപ്പിക്കുക. ജീവിതത്തിലെ പ്രകാശം നിറഞ്ഞൊരു വശം കൂടി നോക്കുക. ഏറ്റവും പ്രധാനമായി സ്വന്തം മൂല്യം മനസിലാക്കുക എന്നുമാണ് ആര്യ മറുപടി നല്‍കിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ മറ്റൊരു ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്നും ഉടനെയൊന്നും മിംഗിള്‍ ആവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറയുന്നു. അടുത്തിടെ തന്റെ ഹൃദയം തകര്‍ന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് കൂടി ആര്യ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആരാധകന്റെ ചോദ്യവും അതിന് അതിന് ആര്യയുടെ ആത്മാര്‍ത്ഥമായ മറുപടിയും വീണ്ടും വൈറലാവുന്നത്.
ആര്യ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഇഷ്ടപ്പെട്ടത് ഏതൊക്കെയാണെന്നുള്ള ചോദ്യത്തിന് ബിഗ് ബോസിന്റെ ആരാധികയാണ് താന്‍. തന്റെ സ്നേഹം എന്നും അതിനൊപ്പം ഉണ്ടാവുമെന്നും സ്റ്റാര്‍ട്ട് മ്യൂസിക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണെന്നു തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെ ആ പരിപാടിയെയും സ്നേഹിക്കുന്നുവെന്നും താരം നേരത്തേ മറുപടി നല്‍കിയിരുന്നു. ബഡായ് ബംഗ്ലാവാണോ ബിഗ് ബോസ് ആണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് ബഡായ്ബഗ്ലാവ് എന്നാണ് താരം ഉത്തരം നല്‍കിയത്. എനിക്ക് കരിയറും ജീവിതവുമൊക്കെ തന്നത് ആ പരിപാടിയാണെന്ന് ആര്യ പറഞ്ഞു.
അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലനായിരുന്നു ആര്യയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു ഇരുവരും. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു രോഹിത്തും ആര്യയും വേര്‍പിരിഞ്ഞത്. പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ചതാണ് തന്റെ വിവാഹമെന്നായിരുന്നു ആര്യ പറഞ്ഞത്. വിവാഹമോചനത്തിന് ശേഷവും സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും.