മിനിസ്‌ക്രീനിലെ കൃഷ്ണനും രാധയും ജീവിത്തതിലും ഒരുമിക്കുന്നു; വിവാഹ വാര്‍ത്തകള്‍ പുറത്ത് 

0

മിനി സ്‌ക്രീനിലെ രാധയും കൃഷ്ണനും ജീവിതത്തിലും ഒരുമിക്കാന്‍ പോകുന്നു. ഒരുപാട് തവണ പോപ്പുലര്‍ ജോഡിക്കുള്ള അവാര്‍ഡ് നേടിയ സുമേധ് മുദ്ഗല്‍കറും . മല്ലിക സിംഗുമാണ് സ്‌ക്രീനിലെന്ന പോലെ ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് രാധാകൃഷ്ണ. രാജ്യമൊട്ടാകെയുള്ള മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഒരുപോലെ ആകര്‍ഷിച്ചുവെന്നതാണ് രാധാകൃഷ്ണയുടെ പ്രത്യേകത. ഹിന്ദിയില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര മലയാളത്തിലും മൊഴിമാറ്റി സംപ്രേഷണം ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റിലാണ് മൊഴിമാറ്റം ചെയ്ത് സീരിയല്‍ രാധാകൃഷ്ണ സംപ്രേഷണം ചെയ്യുന്നത്.  കഴിഞ്ഞ ദിവസമായിരുന്നു രാധാകൃഷ്ണ പരമ്പര 600 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയത്. രണ്ടു വര്‍ഷത്തോളമായി വളരെ വിജയകരമായാണ് സീരിയല്‍ ഓടിക്കൊണ്ടിരിക്കുന്നത്. പരമ്പരയുടെ പ്രധാന ആകര്‍ഷണവും സുമേധും മല്ലികയും തന്നെയാണ്. നായികാനായകന്മാര്‍ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും ഇരുവരും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.

 

എപ്പോഴാണ് വിവാഹം എന്നും കണ്ണനേം രാധയേം ഒരുമിച്ച് കാണാനാണ് തങ്ങള്‍ക്കും ഇഷ്ടം എന്നുമൊക്കെ ആരാധകര്‍ കമന്റ് ചെയ്തു തുടങ്ങി. സുമേധിന്റെയും മല്ലികയുടെയും ഓണ്‍ സ്‌ക്രീന്‍ ജോഡി പോലെത്തന്നെ ഓഫ് സ്‌ക്രീനിലും ഇവര്‍ ഒന്നിച്ച് ചേരാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നിരുന്നെങ്കിലും ഇരുവരും സംഭവം നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടു കൂടിയായാണ് ഇരുവരും യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വീണ്ടും ശക്തമായത്.

മഹാരാഷ്ട്രയിലെ പൂനൈ സ്വദേശിയാണ് സുമേധ്. ദില്‍ ദോസ്തി ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ് താരം. ജമ്മു കശ്മീര്‍ സ്വദേശിയായ മല്ലിക സിംഗിനും ആരാധകര്‍ ഒത്തിരിയാണ്. മുംബൈയിലുള്ള മാതാപിതാക്കളുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് താരം രാധാകൃഷ്ണയുടെ ഓഡിഷനില്‍ പങ്കെടുക്കുന്നത്.