Film News

മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുടെ സ്നേഹം നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്ന് നടി അനുശ്രീ

മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരമാണ് നടി അനുശ്രീ. ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള റോളുകളിലാണ് തിളങ്ങിയത്. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ അനുശ്രീയും അഭിനയിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം എല്ലാം അഭിനയിച്ച നായികയാണ് അനുശ്രീ. പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് രംഗ്തതെത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുശ്രീ.

Anusree Wiki, Biography, Age, Family, Movies, Images - News Bugz

പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാന്‍ അനുവദിക്കരുത് എന്ന് നടി പറയുന്നു. ബന്ധങ്ങളില്‍ ചോദ്യങ്ങള്‍ കൂടുന്നത് ബോറാണെന്നാണ് തന്റെ അഭിപ്രായമെന്നും നടി പറഞ്ഞു. പ്രേമമായാലും ഏന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുളള അവകാശം മറ്റൊരാള്‍ക്ക് നല്‍കുന്നത് ശരിയല്ല. എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നീ ചോദ്യങ്ങള്‍ ബോറാണ്. പരിധി കടന്നുളള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് വന്നാലും ബുദ്ധിമുട്ടാണ്. മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുടെ സ്നേഹം നിലനിര്‍ത്തേണ്ട ആവശ്യമില്ല.

Anusree Nair: Biography, Boyfriend, Height, Family, Age, Movies & More

പരസ്പര ധാരണയുണ്ടെങ്കിലെ പ്രേമം നിലനില്‍ക്കുകയൂളളു. അനുശ്രീ പറയുന്നു. പ്രേമത്തില്‍ അണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം എന്നും നടി പറഞ്ഞു. ബ്രേക്ക് അപ്പിന്റെ വിഷമങ്ങളെല്ലാം താനും അറിഞ്ഞിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളമെടുത്താണ് അതില്‍ നിന്നും പുറത്തുകടന്നത്. പക്ഷേ അതെല്ലാം ഇപ്പോ ആലോചിക്കുമ്പോ തമാശയായി തോന്നുന്നു എന്നും അനുശ്രീ പറഞ്ഞു. പരിധി കടന്നുളള ബന്ധങ്ങള്‍ ഒരിക്കലും നല്ലതല്ലെന്നും അഭിമുഖത്തില്‍ അനുശ്രീ തുറന്നുപറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top