97 കിലോയില്‍ നിന്ന് 85ലേക്ക്, ഹെയര്‍ സ്‌റ്റൈല്‍ കൂടി മാറ്റിയതോടെ മേക്ക് ഓവര്‍ തകര്‍ത്തെന്ന് വീണയോട് ആരാധകര്‍

0

97 കിലോയില്‍ നിന്ന് 85 കിലോയിലേക്ക് ഭാരം കുറച്ച് പുതിയ മേക്ക് ഓവര്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് നടി വീണാ നായര്‍.
”സത്യത്തില്‍ ഒത്തിരി വണ്ണം കുറഞ്ഞിട്ടില്ല. ഹെയര്‍ സ്‌റ്റൈല്‍ കൂടി മാറ്റിയതോടെ കൂടുതല്‍ മെലിഞ്ഞതായി ഫീല്‍ ചെയ്യുന്നുണ്ട്. പുതിയ ചിത്രം കണ്ട് പലരും മേക്ക് ഓവര്‍ കൊള്ളാം എന്നൊക്കെ മെസേജ് അയക്കുന്നു. ഇനിയും കുറയ്ക്കണം എന്നുണ്ട്. അതിനായി ശ്രമിക്കും’ തന്റെ പുത്തന്‍ ലുക്കിനെക്കുറിച്ച് വീണ പറഞ്ഞു.

ലോക്ഡൗണിന് ശേഷം തട്ടീം മുട്ടീം പരമ്പരയില്‍ വീണ വീണ്ടും ജോയിന്‍ ചെയ്തിരുന്നു. കോകില എന്ന കഥാപാത്രമായിട്ടാണ് പരമ്പരയില്‍ വീണ വേഷമിടുന്നത്. ഇപ്പോള്‍ തന്റെ പുതിയ ലുക്കിനെക്കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് വീണ. ‘തടി കുറയ്ക്കണം എന്ന് കുറേ കാലമായി കരുതുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ എന്റെ വെയിറ്റ് 81 കിലോ ആയിരുന്നു. ലോക്ക് ഡൗണ്‍ സമയത്തെ കുക്കിങ് പരീക്ഷണം വീണ്ടും വെയിറ്റ് കൂടാന്‍ കാരണമായി. 97 വരെയായി. ഇപ്പോള്‍ അത് കുറഞ്ഞ് 85 ആയി. എന്ന് വീണ പറഞ്ഞു.

ആയുര്‍വേദമാണ് ചെയ്തത്. 16 ദിവസത്തെ ഉഴിച്ചിലും പിഴിച്ചിലുമായിരുന്നു. ബാക്ക് പെയിനിന്റെ ചികിത്സ കൂടി ഒപ്പം ചെയ്തു. അവിടെ ഭക്ഷണ നിയന്ത്രണവുമുണ്ടായിരുന്നു. ഹെവി ഡയറ്റല്ല. ഫ്രൂട്ട്‌സ് ആണ് പ്രധാനം. കൊഴുപ്പുള്ള ഒന്നും തരില്ല. തേങ്ങ എല്ലാത്തിലും പൊതുവായി ചേര്‍ക്കും.’ വീണ പറയുന്നു.

കഴിഞ്ഞ ദിവസം വീണ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനും കുറിപ്പിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘ഓരോ ദിവസവും ഓരോ നല്ല പ്രതീക്ഷകളാണ്, ചിന്തകളാണ്, അത് തന്നെയാണ് നമ്മളെ എല്ലാരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും എല്ലാം ചിരിയോടെ നേരിടാന്‍ ഉള്ള ഒരു മനക്കരുത്ത് മാത്രം മതി. പിന്നെ അങ്ങ് പോക്കോളും ഒരുപാട് ആഗ്രഹിക്കുക, ശ്രമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും.’ എന്നായിരുന്നു വീണ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. കറുത്ത ഫ്രോക്കിനു മുകളിലായി ഡെനിം ഓവര്‍ക്കോട്ട് ധരിച്ച തന്റെ പുതിയ ചിത്രവും വീണ പങ്കുവെച്ചിരുന്നു.