വാനമ്പാടിയിലെ രുഗ്മിണി ഇനി മണിമംഗലത്ത് മഹിളാമണി; വീണ്ടും പ്രീയാ മേനോന്‍

0

വില്ലത്തി വേഷങ്ങളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പ്രീയാ മേനോന്‍. മൂന്നു മണി സീരിയലിലെ ജലജ എന്ന വില്ലത്തിയെ പ്രേക്ഷകര്‍ അങ്ങേയറ്റം വെറുത്തത് യഥാര്‍ത്ഥത്തില്‍ പ്രീയാ മേനോന് കിട്ടിയ അഭിനയത്തിലെ അംഗീകാരമായിരുന്നു. വാനമ്പാടിയിലെ രുക്മിണി എന്ന വില്ലത്തിയും പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റില്ല. സീരിയലുകളില്‍ പ്രിയ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയും തന്നെ ശ്രദ്ധനേടാറുണ്ട്.

ഭക്ഷണവിശേഷങ്ങളുമായി വാനമ്പാടി താരം പ്രിയ മേനോൻ | Vanambadi actress Priya  Menon - YouTube

നടി എന്നതിലുപരി സംവിധായക, പെയ്ന്റര്‍, പാചകവിദഗ്ധ, ജ്യൂലറി മേക്കര്‍, സംഗീതജ്ഞ, അധ്യാപിക, ഫാഷന്‍ ഡിസൈനര്‍ എന്നീ നിലകളിലും പ്രിയാ മേനോന്‍ താരമാണ്. പട്ടാഭിരാമന്‍ എന്ന സിനിമയിലൂടെ മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക്ും പ്രീയ ചുവടുവെച്ചിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ പ്രീയാ മേനോന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബെയിലാണ്. സംവിധായകന്‍ പ്രിയാ നന്ദന്‍ ആണ് പ്രിയ മേനോനെ അഭിനയ രംഗത്തേക്ക് കൊണ്ട് വരുന്നത്.

വാനമ്പാടിയിലെ രുക്മിണി എന്ന വില്ലത്തി വേഷത്തിനു ശേഷം വീണ്ടും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് പ്രീയാമേനോന്‍. സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന സ്വന്തം സുജാതയിലൂടെ മണി മംഗലത്ത് മഹിളാമണി അമ്മ എന്ന കഥാപാത്രമായിട്ടാണ് പ്രീയ വീണ്ടും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് തിരികെ വരാനൊരുങ്ങുന്നത്.

Pria Menon: Vanambadi to go off-air soon; Rukmini aka Pria Menon pens a  heart-touching note - Times of India

തന്റെ ഫാമിലിയെക്കുറിച്ചും സീരിയല്‍ ലൈഫിനെക്കുറിച്ചും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രീയാമേനോന്‍ സംസാരിച്ചിരുന്നു. പ്രീയയുടെ വാക്കുകള്‍: ‘എനിയ്ക്ക് മൂന്ന് മക്കളാണ്, അമൃത് മേനോന്‍ കരിഷ്മ, കശ്മീര. ഇതില്‍ കരിഷ്മയും കാശ്മീരയും ഇരട്ട കുട്ടികളാണ്. കശ്മീരയും, അമൃതും മനിലയില്‍ എംബിബിഎസ് പഠിക്കുന്നു. കരിഷ്മ വിഷ്വല്‍ മീഡിയ ഫിലിം മേക്കിങ് പഠിക്കുന്നു. മധു മേനോന്‍ ആണ് എന്റെ ഭര്‍ത്താവ്. ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് റജിസ്ട്രാര്‍ ആണ് അദ്ദേഹം. വാനമ്പാടിയിലെ രുക്മിണി ഒരുപാട് ആരാധകരെ എനിക്ക് സമ്മാനിച്ച കഥാപാത്രമാണ്. തികച്ചും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

സ്‌നേഹവും, ദേഷ്യവും ഒക്കെ അവര്‍ കാണിക്കാറുണ്ട്. എനിയ്ക്ക് ഒരുപാട് സന്തോഷമുണ്ട് രുക്മിണിയെ ആരാധകര്‍ ഏറ്റെടുത്തതില്‍. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടത് കൊണ്ടാണല്ലോ എല്ലാവരും എന്നെ തിരിച്ചറിയുന്നത്. കഴിഞ്ഞിടെ ഗുരുവായൂര്‍ അമ്പലത്തില്‍ പോയപ്പോഴാണ്, അല്‍പ്പം പ്രായമായ ഒരു അമ്മ എന്റെ കൈയ്യില്‍ പിടിച്ചത്, ഈ കൈ കൊണ്ടല്ലേ ഞങ്ങളുടെ അനുമോളെ നീ ഉപദ്രവിക്കുന്നതെന്നു ചോദിച്ചു കൈയ്യില്‍ ബലമായി പിടിച്ചു വളച്ചു. ഇതൊക്കെ കാണുമ്പോള്‍ രുക്മിണി എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് ആരാധകരില്‍ എന്നാണ് ഞാന്‍ ഓര്‍ക്കുക.

Pria Menon (Priya Menon) – Biography, Movies, Age, Family & More – Indian  Cinema Gallery

ആദ്യമൊക്കെ ആരും സെല്‍ഫി എടുക്കാന്‍ ഒന്നും ഒപ്പം നില്‍ക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ചില പ്രേക്ഷകര്‍ എന്റെ ഒപ്പം വന്നു ഫോട്ടോ ഒക്കെ എടുക്കാറുണ്ട്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ ആയിരുന്നു അത് കൊണ്ട് തന്നെ മലയാളം എഴുതാനും വായിക്കാനുമൊക്കെ ആദ്യം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം മാറി മാറി വരുന്നു. എന്റെ രുക്മിണിയമ്മയ്ക്ക് ശബ്ദം നല്‍കി ജീവനുള്ളതാക്കി മാറ്റുന്നത് സുമ സഖറിയ ആണ്. പിന്നെ രുക്മിണിയായി എത്തുമ്പോള്‍ എന്റെ കുടുംബം തരുന്ന പിന്തുണ അത് ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഈ നില വരെ എത്തിയത്. കുടുംബം മാത്രമല്ല പ്രേക്ഷകരും. അവരുടെ പിന്തുണ അത് എടുത്ത് പറയേണ്ട കാര്യമാണ്. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അവരുടെ കൂടി സമ്മാനമാണ്. അഭിമുഖത്തില്‍ പ്രിയ മേനോന്‍ പറഞ്ഞു.