ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയെത്തി പിന്നീട് കൈ നിറയെ പരമ്പരകളുമായി പ്രേക്ഷകരുടെ പ്രീയങ്കരനായ താരമാണ് ജിഷിന്. സീരിയല്‍ താരം തന്നെയായ വരദയെയാണ് ജിഷിന് വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അമല എന്ന സൂപ്പര്‍ഹിറ്റ് പരമ്പരിയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ സെറ്റില്‍ വെച്ചാണ് ഇവര്‍ പ്രണയിക്കുന്നതും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ജിഷിന്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ജിഷിന് സോഷ്യന്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇതെല്ലാം പെട്ടന്ന് തന്നെ വൈറലാകാറുമുണ്ട്. ഇത്തവണ സീരിയല്‍ താരം മൃദുലയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സെല്‍ഫിക്കൊപ്പം ഒരു കുറിപ്പും ജിഷിന് പങ്കുവെച്ചിട്ടുണ്ട്. ‘ഒരു സെല്‍ഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാന്‍ പോകുവല്ലേ.. കല്യാണത്തിന് ശേഷം അവന് സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തവന് ആണെങ്കിലോ..’ എന്നായിരുന്നു സെല്‍ഫിക്കൊപ്പം ജിഷിന് കുറിച്ചത്.
ചിത്രത്തിന് താഴെ കമന്റുമായി നടി മൃദുലയും എത്തിയിട്ടുണ്ട്. ‘ശ്ശേ’ എന്നാണ് മൃദുല കമന്റ് ചെയ്തിരിക്കുന്നത്. മഴവില്‍ മനോരയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടന് യുവകൃഷ്ണനാണ് മൃദുലയെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഇവരുടെ വിവാഹനിശ്ചയം ഡിസംബറിലാണ് കഴിഞ്ഞത്. ഇരുവരുടെയും പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് വിവാഹത്തിന് വഴി മാറുന്നത്.
2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് പ്രേക്ഷകരുടെ പ്രിയ താരമാണ്. നിരവധി സീരിയലുകളില്‍ നായികയായി തിളങ്ങിയ താരമാണ് മൃദുല.