കിടിലന്‍ മേക്കോവറില്‍ ലിച്ചി; തടി കുറച്ച് സുന്ദരിയായതിന്റെ സീക്രട്ട് വെളിപ്പെടുത്തി അന്ന

0

അങ്കമാലി ഡയറീസിലെ ലിച്ചിയെ പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കാനിടയില്ല. അന്ന രാജന്റെ കരിയറിലെത്തന്നെ മികച്ച റോളുകളില്‍ ഒന്നാണ് ലിച്ചി. തടിച്ച ശരീര പ്രകൃതിയാണ് അന്ന രാജന്റേത്. എന്നാല്‍ തടിയുണ്ടെങ്കിലും ആരെയും ആകര്‍ഷിക്കുന്ന സുന്ദരി തന്നെയാണ് അന്ന. പക്ഷേ ഇപ്പോഴത്തെ ചിത്രങ്ങളില്‍ തടി കുറച്ച് കൂടുതല്‍ സുന്ദരിയായാണ് അന്ന എത്തിയിരിക്കുന്നത്. കഥാപാത്രങ്ങള്‍ക്കായി ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് അന്ന.

‘ലോക്ഡോണ്‍ സമയത്ത് പുറത്തുപോകാന്‍ ഒന്നും സാധിക്കാത്തതുകൊണ്ട് വെറുതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അങ്ങനെയാണ് മേക്കോവറിനെ പറ്റി ചിന്തിക്കുന്നത്. അതിനായി ഭക്ഷണം രണ്ടുനേരം മാത്രമാക്കി. ഷട്ടില്‍ കളിക്കാനായിട്ടും ഒരുപാട് സമയം കണ്ടെത്തി. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറക്കാന്‍ സാധിച്ചില്ലെങ്കിലും ഇപ്പോഴത്തെ മേക്കോവര്‍ തനിക്ക് പ്രിയപ്പെട്ടതാണ്’ മേക്കോവറിനെ പറ്റി അന്ന പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുഴുവനും താന്‍ സിനിമകള്‍ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുകയായിരുന്നു എന്നും അന്ന കൂട്ടിച്ചേര്‍ത്തു.

ആലുവ സ്വദേശിയായ അന്ന പ്രൊഫഷണലി നേഴ്‌സ് ആണ്. കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസില്‍ എത്തുന്നത്. ഇപ്പോള്‍ അന്നയുടെ ചിത്രങ്ങള്‍ റിലീസിനു ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും, കോശിയും എന്ന ചിത്രമാണ് അന്നയുടേതായി അവസാനം പുറത്തിറങ്ങിയത്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.