‘ഇജ്ജാതി കോളനി’; സോഷ്യല്‍മീഡിയയിലെ കമന്റിന് കിടിലന്‍ മറുപടി നല്‍കി ഐശ്വര്യറായിയുടെ സാദൃശ്യമുള്ള അമൃത

0

സോഷ്യല്‍മീഡിയയില്‍ കേരളത്തിന്റെ ഐശ്വര്യറായ് എന്നറിയപ്പെടുന്ന താരമാണ് തൊടുപുഴയിലുള്ള അമൃത. സോഷ്യല്‍മീഡിയയിലൂടെ ഫെയ്മസായ വ്യക്തിയാണ് അമൃത. അമൃത ശരിക്കും ലോക സുന്ദരി ഐശ്വര്യ റായിയുടെ കാര്‍ബണ്‍ കോപ്പിയാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ടിക്ടോക് അക്കൗണ്ടിലെ വീഡിയോസിലൂടെയാണ് അമൃതയെ ആളുകള്‍ അറിഞ്ഞു തുടങ്ങിയത്.

ഐശ്വര്യ റോയ് അഭിനയിച്ച കണ്ടുകൊണ്ടെന്‍ എന്ന ചിത്രത്തിലെ ഒരു രംഗം വീഡിയോയില്‍ അമൃത പുനരാവിഷ്‌കരിച്ചിരുന്നു. ആ വീഡിയോ ആയിരുന്നു അമൃതയെ വൈറല്‍ ആക്കിയത്. ഒറ്റനോട്ടത്തില്‍ രൂപത്തിലും, ഭാവത്തിലും ഐശ്വര്യ റായി തന്നെയാണ് എന്നായിരുന്നു ഭൂരിഭാഗം ആളുകളുടേയും കമന്റ്. ഇക്കാര്യത്തില്‍ ഭൂരിഭാഗം ആളുകളും സീരിയസായ അഭിപ്രായം പറഞ്ഞതോടെ പിന്നീട് ഫോട്ടോ ഷൂട്ടുകളും, അഭിമുഖങ്ങളും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ അമൃത തിരക്കിലായി.

ലോക സുന്ദരി ഐശ്വര്യയുടെ കാര്‍ബന്‍ കോപ്പി, സിറോക്ക്‌സ് എന്നിങ്ങനെ നിരവധി പേരുകള്‍ ഇപ്പോള്‍ അമൃതയ്ക്കുണ്ട്. അതേസമയം സോഷ്യല്‍മീഡിയ പറയുന്ന ഈ സാദൃശ്യത്തില്‍ അമ്പരക്കുന്നവരുമുണ്ട്. തങ്ങള്‍ നോക്കിയിട്ടും അത്ര സാമ്യമൊന്നും കാണുന്നില്ലെന്നാണ് ചിലരുടെയൊക്കെ പ്രതികരണം. എന്തായാലും ഫെയ്മസായതോടെ ചില സിനിമകളിലേക്കും അമൃതക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

അമൃത പങ്കുവെച്ച ഒരു വീഡിയോയ്ക്ക് ഒരാള്‍ നല്‍കിയ കമന്റും അതിന് അമൃത നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. അഖില്‍ ആക്കിനേനി അഭിനയിച്ച മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ എന്ന ചിത്രത്തിലെ ഒരു രംഗം ആയിരുന്നു അമൃത ചെയ്തത്. അമൃതയെ പരിഹസിച്ചുകൊണ്ട് ഒരാള്‍ ആ വീഡിയോക്ക് ”ഇജ്ജാതി കോളനി” എന്നായിരുന്നു കമന്റ് ചെയ്തത്. ‘ആഹ് ഇപ്പൊ മനസ്സിലായി ആരാ കോളനി എന്ന്, ആദ്യം സ്വയം നന്നാവടോ’ എന്നായിരുന്നു അതിനു അമൃതയുടെ മറുപടി. അമൃതയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.