ആന്‍ അഗസ്റ്റിന്‍ വിവാഹമോചിതയാകുന്നു; ജോമോന്‍ ടി ജോണ്‍ ഡിവോഴ്‌സ് നോട്ടീസയച്ചു

0

മലയാളികള്‍ക്ക് ഏറെ സുപരിചിതിനായ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ആന്‍. പ്രണയ വിവാഹമായിരുന്നു ആനിന്റേത്. സിനിമയില്‍ നിന്നു തന്നെയാണ് ആന്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാലിപ്പോള്‍ ആന്‍ അഗസ്റ്റിന്‍ വിവാഹമോചിതയാകുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

വിവാഹിതയാണെങ്കിലും ഏറെ നാളായി താരം ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. മലയാള സിനിമയിലെ മികച്ച ക്യാമറാമാന്‍ മാരില്‍ ഒരാളായ ജോമോന്‍ ടി ജോണ്‍ ആണ് ആനിന്റെ ഭര്‍ത്താവ്. 2014 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജോമോന്‍ ടി ജോണ്‍ ചേര്‍ത്തല കുടുംബ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി ഒന്‍പനു ഹാജരാകാനാവശ്യപ്പെട്ട് ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്.