Film News

വീണ്ടും കവര്‍ ചിത്രമായി ഐഷു; മോഡേണ്‍ വേഷത്തില്‍ അതി സുന്ദരിയായി ഐശ്വര്യലക്ഷ്മി; ഏറ്റെടുത്ത് ആരാധകര്‍

ഫോര്‍വേഡ് മാഗസിന്റെ കവര്‍ചിത്രമായി എത്തിയ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ഡബ്ലിയു എഫ് ഡി എന്ന മാഗസിന്റെ കവര്‍ ചിത്രമായുള്ള ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകര്‍. വസ്ത്രധാരണത്തില്‍ ശ്രദ്ധചെലുത്തുന്ന താരമാണ് ഐശ്വര്യ. നാടന്‍ ഡ്രസ്സ് ആയാലും മോഡേണ്‍ ഡ്രസ്സ് ആയാലും ഏറ്റവും മികച്ച രീതിയില്‍ തന്നെ ധരിക്കാന്‍ ഐശ്വര്യ ശ്രദ്ധിക്കാറുണ്ട്. പുതിയ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ശ്രീന്ദ, അജു വര്‍്ഗീസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് പ്രേക്ഷകരുടെ പ്രീയപ്പെട്ട ഐശ്വര്യ ലക്ഷ്മി. 2014-ല്‍ ആണ് താരം മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങിയത്. 2017-ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് 2017ല്‍ മായാനദി എന്ന ചിത്രത്തില്‍ ടോവിനോയുടെ നായികയായി. പിന്നീട് ഐശ്വര്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി താരത്തിന്റെ സിനിമാലൈഫ് മുന്നോട്ടു കുതിക്കുകയായിരുന്നു.

മോഡലിങ് രംഗത്തിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയുമായിരുന്നു ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. നിരവധി മാഗസിനുകളില്‍ മോഡലായും താരം എത്തിയിരുന്നു. ഗ്ലാമറസ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം അടുത്തിടെ ഫോര്‍വേഡ് മാഗസിന്റെ കവര്‍ചിത്രമായി എത്തിയിരുന്നത്. ജിന്‍സണ്‍ എബ്രാഹാമാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പും താരം നല്‍കിയിരുന്നു.

‘എല്ലാവരും അല്‍പ്പം ശാന്തരാകണം. സന്തോഷങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നത് എന്നറിയാന്‍ സാധിക്കില്ല. അത് സമൂഹത്തിന്റെ നേരവും സമയവും നോക്കിയായിരിക്കില്ല സംഭവിക്കുക. നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങള്‍ എത്രമാത്രം സന്തോഷവതിയാണെന്നും യഥാര്‍ത്ഥത്തില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് അറിയേണ്ടത് നിങ്ങള്‍ തന്നെയാണ്.’ ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചു. ഫോര്‍വേഡ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് സ്‌റ്റൈല്‍ ചെയ്തത് സാനി സാബു ആണ്. കോസ്റ്റൂം ഡിനു എലിസബത്താണ്. മേക്കപ്പ് റാഫ് ഡാനിസ് ആണ് ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top