മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട ബാലതാരങ്ങളാണ് ബേബി നിരഞ്ജനയും ബേബി നിവേദിതയും. മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബേബി നിരഞ്ജനയെ പ്രേക്ഷകര്‍ അത്ര വേഗം മറക്കാനിടയില്ല. കാണാകണ്മണി മോസ് ആന്‍ഡ് ക്യാറ്റ് ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളില്‍ തകര്‍പ്പന്‍ അബിനയം കാഴ്ച വെച്ച ബേബി നിവേദിതയേയും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. സിനിമാ പ്രേമികളുടെ മനസ്സില്‍ ഇവരിപ്പോഴും കുഞ്ഞുങ്ങളാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവരിപ്പോള്‍ വലിയ കുട്ടികളായി.
ഇവര്‍ രണ്ടുപേരും സഹോദരിമാരാണെന്നത് അധികമാര്‍ക്കും ഇപ്പോഴുമറിയില്ല. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒരമ്മയുടെ മക്കളാണ്. പഠനത്തിന്റെ ഭാഗമായാമ് ഇരുവരും സിനിമയില്‍ നിന്ന് മാറി നിന്നത്. എന്നാലിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഈ സഹോദരിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ്. വളര്‍ന്ന് വലുതായി സുന്ദരിക്കുട്ടികളായിരുന്നു ഇരുവരും. നിവേദിതയുടെ പുതിയ ചിത്രങ്ങളും ആരാധകരെ അമ്പരപ്പിച്ചു. മുടിയൊക്കെ പറ്റെ വെട്ടി ടോം ബോയ് ലുക്കിലാണ് താരം എത്തിയത്. 2006ലാണ് ബേബി നിവേദിത സിനിമയിലേക്ക് എത്തുന്നത്.
അഭിനയത്തോട് വിട പറഞ്ഞ്, പഠനത്തിരക്കുകളിലേക്ക് പോയ നിവേദിതയും നിരഞ്ജനയും ഇപ്പോള്‍ കോഴിക്കോട് എന്‍ ഐടിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. നിരഞ്ജന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. നിവേദിതയാവട്ടെ രണ്ടാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥിനിയും. അബുദാബിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കണ്ണൂര്‍ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജനയും നിവേദിതയും. അബുദാബിയില്‍ ജനിച്ചു വളര്‍ന്ന ഇരുവരും അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു.