ഒടുവില്‍ ആളിങ്ങെത്തി; റിഷിക്കുട്ടന് അനിയന്‍ കുട്ടനെത്തിയെന്നറിയിച്ച് അനുരാജും പ്രീണയും

0

അനുരാജ്-പ്രീണ ദമ്പതികളെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. ടിക് ടോക്കിലൂടെ എത്തിയ ദമ്പതികളാണ് ഇരുവരും. ഇവരുടെ മകന്‍ റഷിക്കുട്ടനേയും എല്ലാവര്‍ക്കും പരിചിതമാണ്. റഷിയും അച്ഛനുമമ്മയ്ക്കുമൊപ്പം വീഡിയോകളില്‍ സജീവമാണ്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത വീഡിയോസുമായാണ് ഇവര്‍ എത്താറുള്ളത്. ടിക് ടോക്കിന ശേഷം യൂട്യൂബിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെ ഇവര്‍ വീഡിയോസുമായി എത്തിയിരുന്നു.

അനുരാജിന്റേയും പ്രീണയുടേയും സുഹൃത്തുക്കളും വീഡിയോയില്‍ ഭാഗഭാക്കാവാറുണ്ട്. സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് ഈ ദമ്പതിമാര്‍ വ്യത്യസ്തര്‍ ആയത്. നര്‍മത്തിനു പുറമെ നിറയെ ചിന്തനീയ വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്താണ് മൂന്നുപേരും പ്രേക്ഷകരുടെ പ്രിയങ്കരര്‍ ആയത്. അടുത്തിടെ ദമ്പതികള്‍ പുറത്തുവിട്ട വീഡിയോസിലെല്ലാം പ്രീണയുടെ സഹകരണം കുറവായിരുന്നു. പിന്നീട് പ്രീണ ഗര്‍ഭിണിയാണെന്ന കാര്യവും തങ്ങള്‍ റഷിക്കുട്ടന് ഒരു കൂട്ടിനായി പുതിയൊരാളെ കാത്തിരിക്കുകയാണെന്നും ഒരു വീഡിയോയിലൂടെത്തന്നെ ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ കാത്തിരുന്ന പുതിയ അതിഥിയെത്തി എന്ന വാര്‍ത്തയാണ് ദമ്പതികള്‍ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ പുതിയ അതിഥി എത്തി എന്നും, ആണ്‍കുട്ടി ആണ് എന്നും സോഷ്യല്‍ മീഡിയ വഴി ഇരുവരും അറിയിച്ചു. അടുത്തിടെ ഇരുവരും പങ്കിട്ട ഒരു ടൈപ്‌സ് ഓഫ് ഗര്‍ഭിണി എന്ന കോമഡി വീഡിയോ ഹിറ്റ് ആയിരുന്നു. ‘സ്വര്‍ണക്കട്ടി’ എന്ന പേരില്‍ ഇരുവരും ഇറക്കിയ വെബ്സീരീസ് ഏറെ വൈറല്‍ ആയിരുന്നു.