‘സയീദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒരുമിച്ചെത്തിയപ്പോള്‍’; പൃഥ്യുരാജിന്റെ ചിത്രത്തിന് ടോവിനോയുടെ മറുപടി

0

ടോവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്യുരാജ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഇരുവരും ഒരുമിച്ചു ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയുന്ന ചിത്രങ്ങളാണ് പൃഥ്യരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ ചിത്രം ടോവിനോയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ്.’സയീദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒരുമിച്ചെത്തിയപ്പോള്‍’ എന്നാണ് ചിത്രത്തിന് പൃഥ്യുരാജ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. തന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ലൂസിഫറിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകളായിരുന്നു പൃഥ്യുരാജ് അടിക്കുറിപ്പായി സ്വീകരിച്ചത്.

ഇതേ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ടോവിനോ അതിന് നല്‍കിയ ക്യാപ്ഷന്‍ കുറച്ചുകൂടി രസകരമായിരുന്നു. , ഇംഗ്ലീഷില്‍ ഒരു ക്യാപ്ഷന്‍ ആലോചിച്ചതാ, പിന്നീട് വേണ്ടെന്നുവച്ചു. എന്നായിരുന്നു ടോവിനോ കുറിച്ചത്. കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങള്‍ ആണ് ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റമായി എത്തിയത്. ചിത്രങ്ങളും അടിക്കുറിപ്പുകളും ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം മലയാളസിനിമയില്‍ പുതുതായി അനൗണ്‍സ് ചെയ്തിരിക്കുന്ന പകുതിയിലേറെ ചിത്രങ്ങളും ടോവിനോയുടേയും പൃഥ്വിരാജിന്റെയും പേരിലാണ്. അവയെല്ലാം വമ്പന്‍ പ്രോജക്ടുകളുമാണ്. ഈ രണ്ടു താരങ്ങള്‍ക്കും അടുത്ത അഞ്ചാറു വര്‍ഷത്തേക്ക് ഡേറ്റുകള്‍ പോലുമില്ലെന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്. രവി കെ ചന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ശ്രമം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആഷിക് അബു നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന ചിത്രത്തിലാണ് ടോവിനോ ഇപ്പോള്‍ അഭിനയിക്കുന്നത്.