കുട്ടി ഏത് ക്ലാസ്സില പഠിക്കുന്നത്; മഞ്ജു പിള്ളയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍-താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ കണ്ടോ

0

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. നാടകത്തിലൂടെ പരമ്പരകളിലേക്കും, അവിടെനിന്നും സിനിമയിലേക്കും എത്തുകയായിരുന്നു മഞ്ജു പിള്ള.

manju pilla

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ‘തട്ടീം മുട്ടീം’ എന്ന പരുപാടിയായിരുന്നു മഞ്ജുവിന് കരിയര്‍ ബ്രേക്ക് സമ്മാനിച്ചത്. പരമ്പരയ്ക്ക് പിന്നാലെ താരത്തിന്റെ ആരാധകരുടെ എണ്ണം വര്‍ധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മഞ്ജു.

manju pilla

ഇതിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. തന്റെ മേക്കോവര്‍ ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

manju pilla

ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്കില്‍ രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്, ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രത്തില്‍ മഞ്ജു ഉള്ളത്. ലുക്ക് യംങ്, ഫീല്‍ യംങ് എന്നുപറഞ്ഞാണ് മഞ്ജു തന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

മഞ്ജുവിന്റെ മേക്കോവര്‍ കണ്ട് അന്തം വിടുകയാണ് ആരാധകര്‍. ഇത് വല്ലാത്തൊരു മാറ്റമായി പോയി എന്നാണ് ആരാധകര്‍ പറയുന്നത്. കുട്ടി ഏത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് തമാശയായി ചില ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്തായാലും താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

manju pilla