മധുര പതിനേഴില്‍ അനിഖ സുരേന്ദ്രന്‍; താരത്തിന്റെ പിറന്നാള്‍ ചിത്രങ്ങള്‍ കണ്ടോ

0

മലയാളത്തിലൂടെ അഭിനയ രംഗത്ത് എത്തി സൗത്ത് ഇന്ത്യയിലെ പ്രിയതാരമായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. സൗത്ത് ഇന്ത്യയില്‍ വലിയ ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്.

സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്‌കര്‍ ദ റാസ്‌കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

അജിത് ചിത്രം യെന്നൈ അറിന്താലിലൂടെയാണ് തമിഴിലേക്ക് ചേക്കേറുന്നത്. തുടര്‍ന്ന് നിരവധി തമിഴ് സിനിമകളില്‍ താരം അഭിനയിച്ചു. വിജയ് സേതുപതിയുടെ മാമനിതനാണ് അനിഖയുടെ പുതിയ പ്രോജക്ട്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍.

പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം.

പ്രിയതാരത്തിന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Anikha surendran (@anikhasurendran)