കുടുംബവിളക്കില്‍ അനുമോള്‍ ഉണ്ടാകുമോ? ഗൗരി പങ്കുവെച്ച ചിത്രത്തിന് താഴെ ആരാധകരുടെ ചോദ്യം

0

ഏഷ്യാനെറ്റിലെ പ്രധാന സീരിയലുകളിലൊന്നായിരുന്ന വാനമ്പാടി അവസാനിച്ചപ്പോള്‍ താരങ്ങള്‍ക്കൊപ്പം പ്രേക്ഷകരും ദുഖത്തിലായിരുന്നു. അവസാനരംഗങ്ങള്‍ ചിത്രീകരിച്ചതിനെക്കുറിച്ചും എല്ലാവരേയും മിസ്സ് ചെയ്യുന്നതിന്റെ സങ്കടത്തെക്കുറിച്ച് പറഞ്ഞുമൊക്കെ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. വാനമ്പാടി അവസാനിച്ചപ്പോള്‍ മൗനരാഗം പരമ്പരയിലൂടെ സായ് കിരണും സോനയും, ഗൗരിയും പ്രേക്ഷകര്‍ക്കിടയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. സോന മൗനരാഗത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സായ് കിരണും ഗൗരിയും അതിഥി വേഷത്തിലാണ് പരമ്പരയിലേക്ക് എത്തിയത്.

ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയിലെ താരങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ട് നടി അമൃത രംഗത്ത് വന്നിരുന്നു. ചിത്രത്തില്‍ ഗൗരിയുമുണ്ട്. കുടുംബവിളക്ക് താരങ്ങള്‍ ഒട്ടുമിക്കവരും ചിത്രം പങ്ക് വച്ചിട്ടുണ്ട്. ചിത്രത്തില്‍ ഗൗരിയെ കണ്ടതുമുതല്‍ ഗൗരി ഏതുറോളില്‍ ആകും പരമ്പരയിലെത്തുക എന്ന ചോദ്യവുമായി പ്രേക്ഷകര്‍ രംഗത്തെത്തി.

അതേസമയം കുടുംബവിളക്ക് പരമ്പരയില്‍ അനുമോള്‍ ഉണ്ടാകുമോ എന്നതാണ് പ്രേക്ഷകരുടെ പ്രധാന ചോദ്യം. കുട്ടിത്താരങ്ങള്‍ ഒരുപാട് വന്നു പോകുന്നുണ്ടെങ്കിലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറി ചെല്ലുക. അതില്‍ ഒരാളാണ് അനുമോള്‍. മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍, സംസ്ഥാനത്തെ ഏറ്റവും മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അവാര്‍ഡ് വാങ്ങിയ കൊച്ചുമിടുക്കി ഇന്ന് സീരിയല്‍ പ്രേമികളുടെ സ്വന്തം അനുമോള്‍ ആണ്.