സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍ ചെയ്തത് കണ്ടോ

0

ബോളിവുഡിലെ മിന്നും താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാന്‍ അഭിനയിച്ച പുതിയ ചിത്രം അന്തിം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി ആശ്രമം താരം സന്ദര്‍ശിച്ചിരുന്നു.

ആശ്രമം സന്ദര്‍ശിച്ച് താരം കുറിച്ച വാക്കുകളും താരത്തിന്റെ പ്രവര്‍ത്തിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഗാന്ധിജിയുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ- എന്നാണ് സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ താരം കുറിച്ചു.

SALMAN KHAN

‘ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സ്ഥലം ഒരിക്കലും മറക്കില്ല. ആദ്യമായി ചര്‍ക്ക ഉപയോഗിച്ചത് രസകരമായിരുന്നു. ഗാന്ധിജിയുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും സബര്‍മതി സന്ദര്‍ശിക്കാനാകും ഒരുപാട് പഠിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’സല്‍മാന്‍ കുറിച്ചു.

SALMAN KHAN

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും താരം ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേരാണ് ചിത്രം പങ്കിടുന്നത്. താരം എത്തിയത് അറിഞ്ഞ് ആരാധകരും ഇരച്ചെത്തിയിരുന്നു.

SALMAN KHAN

അതേസമയം സല്‍മാന്‍ ഖാന്‍ അഭിനയിച്ച അന്തിം എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്.

SALMAN KHAN