ഗൂഗിള്‍, അഡോബി, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് പിന്നാലെ ട്വിറ്റര്‍ തലപ്പത്തേക്കും ഇന്ത്യന്‍ വംശജന്‍; ടെക് ലോകം ഭരിക്കാന്‍ ഇനി ഇന്ത്യക്കാര്‍

0

ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍. ഇന്ത്യക്കാരനായ പരാഗ് അഗര്‍വാള്‍ ട്വിറ്റര്‍ സിഇഒയായി ചുമതല ഏല്‍ക്കും. ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി കമ്പനിയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് നിലവിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ പരാഗ് അഗ്രാവല്‍ ഇ ഒ സ്ഥാനം ഏറ്റെടുക്കുന്നത്.

പുതിയ സിഇഒ പരാഗ് അഗ്രാവല്‍ 2011ലാണ് ട്വിറ്ററില്‍ എത്തിയത്. 2017 ഒക്ടോബര്‍ മുതല്‍ കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ്. ഐഐടി ബോംബേയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം നേടിയ പരാഗ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ഡി നേടിയിട്ടുണ്ട്.

പരാഗ് ട്വിറ്റര്‍ തലവനാകുന്നതോടെ ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യന്‍ വംശജര്‍ എത്തി എന്നതാണ് പ്രത്യേകത. ഗൂഗിള്‍- ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനും നാരായെന്‍, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവര്‍ക്കൊപ്പം ഇനി പരാഗും സ്ഥാനം പിടിച്ചു.

അതേസമയം ലോകത്തെ ഐടി ഭീമന്‍മാരെ നയിക്കുന്നതില്‍ വലിയ പങ്കും ഇന്ത്യന്‍ കരങ്ങളാണ് വിഎംവെയറിന്റെ സിഇഒ രഘു രഘുറാം, ഗൂഗിള്‍ ക്ലൗഡിന്റെ മേധാവി തോമസ് കുര്യന്‍, നെറ്റ്ആപ്പിന്റെ മേധാവി ജോര്‍ജ് കുര്യന്‍, പാല്‍ ആള്‍ട്ടോ നെറ്റ് വര്‍ക്‌സിന്റെ മേധാവി നികേഷ് അറോറ അങ്ങനെ നീണ്ട പട്ടികയാണ് ഉള്ളത്.