സല്‍മാന്‍ ഖാന്‍ ധരിച്ചിരിക്കുന്ന ടൈയുടെ വില അറിയാമോ; ഒരു സാധാരണക്കാരന്‍ അവന്റെ ജീവിതം മുഴുവന്‍ അധ്വാനിച്ചാലും അത്ര രൂപ സമ്പാദിക്കില്ല, വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

0

ബോളിവുഡിലെ മിന്നും താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് സല്‍മാന്‍ ഖാനുള്ളത്. ബിവി ഹോതോ ഐസി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം പിന്നീട് ബോളിവുഡിന്റെ സല്ലുഭായ് ആയി മാറുകയായിരുന്നു.

നടന്‍, എഴുത്തുകാരന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ സല്‍മാന് കഴിഞ്ഞിരുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നതും റിലീസിനായി കാത്തിരിക്കുന്നതും. താരത്തിന്റെ പുതിയ ചിത്രം അന്തിം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

എന്നാല്‍ അതിനിടയില്‍ സല്‍മാന്‍ ഖാന്റെ ഒരു പഴയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2004 മുബൈ ഫാഷന്‍ ഷോയില്‍ നിന്നുള്ള സല്‍മാന്‍ ഖാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രത്തില്‍ സല്‍മാന്‍ ധരിച്ചിരിക്കുന്ന ടൈയുടെ വിലയാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച വിഷയം. സല്‍മാന്റെ ടൈയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

2004 മുംബൈ ഫാഷന്‍ ഷോയില്‍ സല്‍മാന്‍ ധരിച്ച ടൈയ്ക്ക് 1 കോടി രൂപയാണ് വില. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ടൈ ആയിരുന്നു അന്ന് അത്. ഡയമണ്ട് പതിപ്പിച്ച ടൈ ആയിരുന്നു സല്‍മാന്‍ ധരിച്ചിരുന്നത്. ഡിസൈനര്‍ സത്യ പോള്‍ സുവാഷിഷ് ഡയമണ്ടിന് വേണ്ടി രൂപ കല്‍പ്പന ചെയ്ത ടൈ ആയിരുന്നു സല്‍മാന്‍ അന്ന് ധരിച്ചിരുന്നത്. സല്‍മാന്‍ ധരിച്ച ടൈയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.