മഴവില്‍ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ രാഹുല്‍ രവി കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹിതനായത്. ലക്ഷ്മിയെന്നാണ് വധുവിന്രെ പേര്. വിവാഹത്തിനു മുമ്പ് ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നു തന്റെ വിവാഹജീവിതത്തിന് പ്രേക്ഷകരുടെ അനുഗ്രഹവും, പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 15ന് ലക്ഷ്മിയുടെ മുഖം കാണിക്കാതെയുള്ള ഒരു ചിത്രം പങ്കു വച്ചായിരുന്നു രാഹുല്‍ വിവാഹ കാര്യം പറഞ്ഞത്.
ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ആദ്യ ഡേറ്റിംഗിനെക്കുറിച്ചും കിസ്സിനെക്കുറിച്ചുമൊക്ക സംസാരിക്കുകയാണ് രാഹുല്‍ രവി ഇപ്പോള്‍. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. എറണാകുളം ലുലുമാളില്‍ വച്ചായിരുന്നു ഇരുവരും പരസ്പരം ആദ്യമായി കണ്ടുമുട്ടിയത്. ഏകദേശം രണ്ട് കൊല്ലത്തോളം ഇരുവരും പ്രണയിച്ചു. ആദ്യം ഇഷ്ടം പറഞ്ഞത് രാഹുല്‍ ആയിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയോട് സംസാരിക്കുമ്പോഴൊക്കെ തനിക്കൊരു പോസിറ്റീവ് വൈബ് ലഭിക്കാറുണ്ടെന്ന് രാഹുലും പറഞ്ഞു.
ഫസ്റ്റ് ഡേറ്റിംഗ് എപ്പോഴായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് അതൊരു റസ്റ്റോറന്റില്‍ വച്ചായിരുന്നു എന്നാണ് ഇരുവരും പറഞ്ഞത്. ഫസ്റ്റ് കിസ് എപ്പോഴായിരുന്നു എന്ന ചോദ്യത്തിന് കുറച്ചു ചമ്മലോടെ രാഹുല്‍ മറുപടി പറഞ്ഞു അത് കാറില്‍ വച്ചായിരുന്നുവെന്ന്. ആരാണ് ഏറ്റവും നല്ല സമ്മാനങ്ങള്‍ കൊടുക്കുന്നത് എന്ന ചോദ്യത്തിന് ലക്ഷ്മി എന്നായിരുന്നു രാഹുലിന്റെ മറുപടി. ലക്ഷ്മി നന്നായി എഴുതി ഡെക്കറേറ്റൊക്കെ ചെയ്താണ് തനിക്ക് സമ്മാനങ്ങള്‍ തന്നിട്ടുള്ളത്. എന്നാല്‍ താന്‍ അങ്ങനെ ഒന്നും കൊടുക്കാറില്ല എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സീരിയലുകളില്‍ ഒക്കെ റൊമാന്റിക് ഹീറോ ആയിട്ടാണ് രാഹുല്‍ അഭിനയിച്ചതെങ്കിലും ജീവിതത്തില്‍ രാഹുല്‍ ഒട്ടും റൊമാന്റിക് അല്ലെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. ഒറ്റ മകളായതുകൊണ്ട് ഒരുപാട് ലാളിച്ചും കൊഞ്ചിച്ചും ഒക്കെയാണ് ലക്ഷ്മിയെ അവളുടെ മാതാപിതാക്കള്‍ വളര്‍ത്തിയത്. മാതാപിതാക്കള്‍ അവള്‍ക്ക് കൊടുത്ത സ്നേഹവും, ലാളനയും അതേപോലെ കൊടുക്കാന്‍ തനിക്ക് കഴിയുമോയെന്നു സംശയമാണെന്നും രാഹുല്‍ പറഞ്ഞു. തന്നെ നന്നായി ലക്ഷ്മി മനസ്സിലാക്കിയിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെ ലക്ഷ്മി തന്നെ ജീവിതത്തിലേക്ക് വന്നാല്‍ നന്നായിരിക്കും എന്നും തോന്നിയതുകൊണ്ടാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Recent Comments