‘കണ്ണെടുക്കാന്‍ തോന്നുന്നില്ല, ഒരു രക്ഷയുമില്ല’; സൗഭാഗ്യയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ക്ക് ആരാധകരുടെ കമന്റ്

0

ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും, ടിക്ടോക്കിലൂടെയുമൊക്കെ സിനിമാ താരത്തെക്കാള്‍ കൂടുതല്‍ ജനപ്രീതി നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് സൗഭാഗ്യ. കഴിഞ്ഞ വര്‍ഷമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. അര്‍ജുന്‍ സോമശേഖറുമായി പത്തു വര്‍ഷത്തോളം നീണ്ട നിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് സൗഭാഗ്യ വിവാഹിതയായത്.

വളരെ നന്നായി അഭിനയിക്കാനറിയാമെങ്കിലും സിനിമയില്‍ നിന്നുള്ള ക്ഷണങ്ങള്‍ സൗഭാഗ്യ നിരസിക്കുകയായിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയുടെ മനോഹരമായ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ശിങ്കാരി കളക്ഷന്‍സ് എന്ന സ്ഥാപനത്തിന് വേണ്ടിയുള്ള ഒരു ഷൂട്ടില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. വസ്ത്രത്തിന് ചേരുന്ന മനോഹരമായ ആഭരണങ്ങളും സൗഭാഗ്യ അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കണ്ണെടുക്കാന്‍ തോന്നുന്നില്ല, ഒരു രക്ഷയുമില്ല, സുന്ദരിയായിട്ടുണ്ട് തുടങ്ങിയ കമന്റുകളിലൂടെ സ്‌നേഹമറിയിക്കുകയാണ് ആരാധകര്‍.

തങ്ങളുടെ സൗഹൃദത്തേയും പ്രണയത്തേയുംക്കുറിച്ച് സൗഭാഗ്യ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ തമ്മില്‍ 7 വയസ്സിന് വ്യത്യാസമുണ്ട്. അര്‍ജുന്‍ ചേട്ടനെ താന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഡാന്‍സ് സ്‌കൂളില്‍ വച്ചായിരുന്നു. ചേട്ടനും അവിടെ ഡാന്‍സ് പഠിക്കുന്നുണ്ടായിരുന്നു. ഞാന്‍ ജൂനിയര്‍ കുട്ടികളുടെ ഗ്യാങിലും, അര്‍ജുന്‍ ചേട്ടന്‍ സീനിയര്‍ കുട്ടികളുടെ ഗ്യാങ്ങിലും ആയിരുന്നു. വെറുതെയിരിക്കുമ്പോള്‍ അര്‍ജുന്‍ ചേട്ടന്‍ വന്നു മുടി ഒക്കെ പിടിച്ചു വലിക്കും, അതുകൊണ്ടൊക്കെത്തന്നെ ഒരു ഇറിറ്റേറ്റിങ് കഥാപാത്രമായാണ് എനിക്ക് ആദ്യം അര്‍ജ്ജുന്‍ ചേട്ടനെ തോന്നിയത്.

അര്‍ജുന്‍ ചേട്ടന്‍ നന്നായി ഡാന്‍സ് കളിക്കുകയും, നന്നായി തമാശ പറയുകയും, പഠിക്കുകയും, ആളുകളോട് നന്നായി പെരുമാറുകയും ഒക്കെ ചെയ്യുമായിരുന്നു. അതുകൊണ്ട് ആ ടൈമില്‍ എനിക്ക് ചേട്ടനോട് ക്രഷ് തോന്നിയിരുന്നു. പക്ഷെ അപ്പോഴേക്കും അമ്മ ഡാന്‍സ് സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി മാറ്റി. പിന്നെ ചേട്ടനെ ഞാന്‍ കാണുന്നത് 13 വര്‍ഷത്തിന് ശേഷം ആയിരുന്നു.

അതിനുശേഷം ചേട്ടന്‍ വീണ്ടും ഡാന്‍സ് സ്‌കൂളില്‍ ജോയിന്‍ ചെയ്യുകയുണ്ടായി. ഒരു ദിവസം അമ്മയ്ക്ക് പനി വന്നപ്പോള്‍ ഞാനായിരുന്നു ചേട്ടനെ പ്രാക്ടീസ് ചെയ്യിപ്പിക്കാന്‍ പോയത്. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. ഞങ്ങളുടെ ടേസ്റ്റുകളും, ഇഷ്ടങ്ങളും ഒക്കെ ഏറെക്കുറെ ഒന്നായതുകൊണ്ട് ഞങ്ങള്‍ പെട്ടെന്ന് സിങ്ക് ആവുകയായിരുന്നു. ആ സൗഹൃദം പ്രണയത്തിലാവുകയായിരുന്നു’. സൗഭാഗ്യ പറഞ്ഞു.