ഡിസ് ലൈക്കിന്റെ പെരുമഴ; രജിത്കുമാര്‍ അതിഥിയായെത്തിയ സ്റ്റാര്‍ മാജിക് എപ്പിസോഡ് ബഹിഷ്‌കരിച്ച് ആരാധകരുടെ പ്രതിഷേധം

0

വന്‍ ആരാധകരുള്ള ഒരു ഷോയാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. കോമഡിയും, പാട്ടും, ഡാന്‍സും സ്‌കിറ്റുകളുമൊക്കെ ചേര്‍ന്ന് ഫുള്‍ പൊസിറ്റീവ് വൈബിലാണ് സ്റ്റാര്‍ മാജിക് മുന്നേറുന്നത്. തുടക്കത്തില്‍ പരിപാടിയെ വിമര്‍ശിച്ചിരുന്ന പലരും പിന്നീട് പരിപാടിയുടെ ആരാധകരാകുന്നതാണ് കണ്ടിട്ടുള്ളത്. എന്തായാലും കഴിഞ്ഞ ദിവസത്തെ സ്റ്റാര്‍ മാജികിന്റെ എപ്പിസോഡിന് വമ്പന്‍ ഡിസ്ലൈക്കുകളായിരുന്നു കുന്നുകൂടിയത്.

ഡിസ് ലൈക്കുകള്‍ക്ക് പിന്നിലെ കാരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കമന്റായും ട്രോളായുമൊക്കെ വൈറലാവുന്നത്. സിനിമാ താരങ്ങളും മറ്റ് പ്രശസ്തരും ഈ പരിപാടിയില്‍ അഥിതി ആയി എത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റാര്‍ മാജിക്കില്‍ അഥിതിയായി എത്തിയത് കഴിഞ്ഞ ബിഗ് ബോസ്സ് സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാര്‍ ആയിരുന്നു. ഇതാണ് വിഷയമായത്. സ്റ്റാര്‍ മാജികിന്റെ സ്ഥിരം പ്രേക്ഷകരില്‍ പലരേയും ഇത് പ്രകോപ്പിച്ചു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത എപ്പിസോഡിനോക്കെ നിരവധി നെഗറ്റീവ് കമന്റ്‌സാണ് വന്നത്.

‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം എപ്പിസോഡായിരുന്നു ഇത്, രജിത്തിനെ പോലുള്ളവര്‍ ഈ പരിപാടിക്ക് ചേരില്ല, ആദ്യമായി സ്റ്റാര്‍ മാജികിനു ഡിസ്ലൈക്ക് അടിക്കുന്നു, കാരണം രജിത് കുമാര്‍ ആണ്, രജിത്തിന് പറ്റിയ ഷോ അല്ല ഇത്’ തുടങ്ങി നിരവധി മോശം കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം രജിത് കുമാര്‍ വന്നത് സ്റ്റാര്‍ മാജികിലുള്ളവര്‍ ആസ്വദിച്ചു എന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാവുന്നത്. മികച്ച സ്വീകരണമാണ് താരങ്ങള്‍ രജിത് കുമാറിന് നല്‍കിയത്. പ്രായത്തെ വെല്ലുന്ന തരത്തില്‍ ഗെയിമുകള്‍ ഒക്കെ കളിച്ചും മിമിക്രിയും, ഡാന്‍സും ചെയ്തുമൊക്കെയാണ് രജിത്കുമാറും പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പലര്‍ക്കും രജിത്കുമാറിനെ ഉള്‍ക്കൊള്ളാനായിട്ടില്ല. ബിഗ്‌ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായിരുന്ന രജിത്കുമാര്‍ അവിടെ കാണിച്ചുകൂട്ടിയ കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. വലിയ വിഭാഗമാളുകള്‍ രജിത്കുമാറിന്‍രെ സ്വഭാവം അംഗീകരിക്കാനാകാതെ എതിര്‍ത്തപ്പോള്‍ മറ്റൊരു വിഭാഗം രജിത് ആര്‍മി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചു കൂടുകയും, ഷോയില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്ന മറ്റ് മത്സരാര്‍ത്ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.