വിവാഹ മോചനത്തിന് പിന്നാലെയുള്ള മുകേഷിന്റെ പുതിയ വിശേഷം അറിഞ്ഞോ; ആശംസകളുമായി ആരാധകര്‍, ഒപ്പം ചിരിയും

0

മലയാളത്തിലെ പ്രിയനടന്മാരില്‍ ഒരാളാണ് മുകേഷ്. തൊണ്ണൂറുകളില്‍ മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് മുകേഷ്. 1982 ല്‍ ബലൂണ്‍ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം മലയാളത്തിലും തമിഴിലുമായി 100-ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

അഭിനയത്തിന് പുറമേ രാഷ്ട്രീയത്തിലും സജീവമായ താരം എംഎല്‍എ കൂടിയാണ്. രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുമ്പോഴും അഭിനയം തുടരുന്നുണ്ട് മുകേഷ്.എന്നാല്‍ ഇപ്പോള്‍ പുതിയൊരു ചുവട് വയ്പ്പിന് ഒരുങ്ങുകയാണ് മുകേഷ്.

മുകേഷ് തിരക്കഥ കൃത്താവുകയാണ്. ദേശീയ പുരസ്‌ക്കാരം ലഭിച്ച ഹെലന്‍ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായാണ് മുകേഷ് കൂടി ചേര്‍ന്ന് തിരക്കഥ രചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുകേഷിന് ഒപ്പം മൂന്ന് പേര്‍ കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുകുട്ടി, നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആരാധകരില്‍ ചിരി ഉണര്‍ത്തുന്നതാണ് കാസ്റ്റിംങ് കോള്‍. ചിത്രത്തില്‍ മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മക്കളുടെ റോളിലേക്കാണ് അഭിനേതാക്കളെ വേണ്ടത്.

അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കാനൊരുങ്ങുകയും, എന്നാല്‍ പെട്ടന്ന് തന്നെ ‘ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട, അതൊക്കെ റിസ്‌കാ’ എന്ന വീഡിയോയിലെ മുകേഷിന്റെ ഡയലോഗും ഏറെ ചിരിയുണര്‍ത്തുന്നുണ്ട്. രാത്രിയില്‍ മുകേഷിനെ വിളിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു മുകേഷിന്റെ ഡയലോഗ്.