‘സന്തോഷങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നത് എന്നറിയാന്‍ സാധിക്കില്ല’; ഫോര്‍വേഡ് മാഗസിന്‍ കവര്‍ ഗേളായി ഐശ്വര്യ ലക്ഷ്മി

0

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് പ്രേക്ഷകരുടെ പ്രീയപ്പെട്ട ഐശ്വര്യ ലക്ഷ്മി. 2014-ല്‍ ആണ് താരം മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങിയത്. 2017-ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് 2017ല്‍ മായാനദി എന്ന ചിത്രത്തില്‍ ടോവിനോയുടെ നായികയായി. പിന്നീട് ഐശ്വര്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി താരത്തിന്റെ സിനിമാലൈഫ് മുന്നോട്ടു കുതിക്കുകയായിരുന്നു.

 

മോഡലിങ് രംഗത്തിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയുമായിരുന്നു ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. നിരവധി മാഗസിനുകളില്‍ മോഡലായും താരം എത്തിയിരുന്നു. ഇപ്പോഴിതാ ഫോര്‍വേഡ് മാഗസിന്റെ കവര്‍ചിത്രമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ജിന്‍സണ്‍ എബ്രാഹാമാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പും താരം നല്‍കിയിട്ടുണ്ട്.

‘എല്ലാവരും അല്‍പ്പം ശാന്തരാകണം. സന്തോഷങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നത് എന്നറിയാന്‍ സാധിക്കില്ല. അത് സമൂഹത്തിന്റെ നേരവും സമയവും നോക്കിയായിരിക്കില്ല സംഭവിക്കുക. നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങള്‍ എത്രമാത്രം സന്തോഷവതിയാണെന്നും യഥാര്‍ത്ഥത്തില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് അറിയേണ്ടത് നിങ്ങള്‍ തന്നെയാണ്.’ ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചു. ഫോര്‍വേഡ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് സ്റ്റൈല്‍ ചെയ്തിരിക്കുന്നത് സാനി സാബു ആണ്. കോസ്റ്റൂം ഡിനു എലിസബത്താണ്. മേക്കപ്പ് റാഫ് ഡാനിസ് ആണ് ചെയ്തിരിക്കുന്നത്.