വിജയ യാത്ര നിലയ്ക്കുന്നില്ല; 13 ദിവസം കൊണ്ട് കുറുപ്പ് 75 കോടിയില്‍

0

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന് നിന്ന തീയറ്റര്‍ മേഖലയെ പിടിച്ച് എഴുന്നേല്‍പ്പിച്ചത് കുറുപ്പായിരുന്നു.

റിലീസിന് പിന്നാലെ ജനങ്ങള്‍ തീയറ്ററിലേക്ക് ഒഴുകുകയായിരുന്നു. അഞ്ചൂറോളം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. മിക്ക തീയറ്ററുകളിലും സിനിമ ഹൗസ് ഫുള്‍ ആയിരുന്നു. പല തീയറ്ററുകളിലും ഒരാഴ്ചയോളം വെളുപ്പിന് വരെ ഷോകള്‍ ഉണ്ടായിരുന്നു.

ചിത്രം കഴിഞ്ഞ ദിവസം 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 75 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. 35000 ഷോകളാണ് ഇത് വരെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

റിലീസിന് എത്തി 13 ദിവസം കൊണ്ടാണ് ചിത്രം 75 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് ചിത്രം ഈ വിജയം സ്വന്തമാക്കിയത് എന്നതാണ് ചിത്രത്തിന്റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നത്.

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥായിരുന്നു.