മോഹന്‍ലാലിന്റെയും ഹണി റോസിന്റെും ജിമ്മിലെ കളി കണ്ടോ; വീഡിയോ വൈറല്‍

0

ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതില്‍ വലിയ താത്പര്യമുള്ളവരാണ് സിനിമതാരങ്ങള്‍. നേരത്തെ ബോളിവുഡില്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ എല്ലാ സിനിമ ഇന്റസ്ട്രിയിലേയും താരങ്ങള്‍ തങ്ങളുടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്.

അത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോയാണ്. മോഹന്‍ലാല്‍ ജിമ്മില്‍ കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഹണി റോസും മോഹന്‍ലാലിന് ഒപ്പം ജിമ്മില്‍ കളിക്കുന്നുണ്ട്.

ഹണി റോസിനെ കൂടാതെ നടിയായ ലക്ഷ്മി മാഞ്ചുവും വീഡിയോയിലുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോ ഹണി റോസും ലക്ഷ്മി മാഞ്ചുവും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഇത് ആരാധകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മോണ്‍സ്റ്ററില്‍ ഹണി റോസും ലക്ഷ്മിയുമാണ് നായികമാരായെത്തുന്നത്. പ്രശസ്ത തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളാണ് ലക്ഷ്മി മാഞ്ചു. താരത്തിന്റെ ആദ്യ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍.

പുലിമുരുകന് ശേഷം ഈ കൂട്ട്‌കെട്ട് ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ രചന. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

 

View this post on Instagram

 

A post shared by Lakshmi Manchu (@lakshmimanchu)