സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് തെന്നിന്ത്യന്‍ താര ജോഡികളായ സ്നേഹയും പ്രസന്നയും. 2008 ലാണ് സ്നേഹയും പ്രസന്നയും ആദ്യം പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലായി. രണ്ടു കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. ഇരുവരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളൊക്കെ ദമ്പതികള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്നേഹയുടെ ജന്മദിനം അടുത്തിടെയാണ് കഴിഞ്ഞത്. ഭാര്യയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് വലിയ സര്‍പ്രൈസായിരുന്നു പ്രസന്ന ഒരുക്കിയത്.
പ്രസന്നയുടെ ജന്മദിനത്തില് സ്നേഹയും സര്‍പ്രൈസുമായി എത്തിയിരുന്നു. ”എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്’. എന്നായിരുന്നു സ്നേഹ അന്നേ ദിവസം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. മക്കളെക്കുറിച്ചും സ്നേഹ പോസ്റ്റില്‍ സൂചിപ്പിച്ചു. ഇളയ മകള്‍ ആത്യന്തയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതും ഈ കുറിപ്പിലൂടെയായിരുന്നു. ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ‘ലഡു’ ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,” എന്നായിരുന്നു സ്നേഹ കുറിച്ചത്.
ഇപ്പോള്‍ ആദ്യന്തയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് താര ദമ്പതികള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. 2020 ജനുവരി 24 നാണ് ആദ്യന്ത ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അന്നേദിവസം തനിക്കും സ്നേഹയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. മകള്‍ക്കൊപ്പമുള്ള ചിത്രം സ്നേഹയും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.
ആദ്യന്തയുടെ പിറന്നാള്‍ ഗംഭീരമായാണ് താര ദമ്പതികള്‍ ആഘോഷിച്ചത്. മഞ്ഞ ഫ്രോക്കില്‍ അതി സുന്ദരിയായാണ് സ്നേഹ ചിത്രത്തിലുള്ളത്. പീച്ച് കളര്‍ ഫ്രോക്കില്‍ അതിലും സുന്ദരിയായി ആദ്യന്തയും ചിത്രത്തിലുണ്ട്. ഏതായാലും പിറന്നാള്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.