മലപ്പുറത്ത് പന്നി വിളമ്പിയെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ, അല്ലെങ്കില്‍ വെറും ഡിങ്കോള്‍ഫി; ഫുഡ് സ്ട്രീറ്റിനെതിരെ പരിഹാസവുമായി ഹരീഷ് പേരടി

0

ഹലാല്‍ വിവാദത്തില്‍ സംഘപരിവാറിന്റെ വിദ്വേഷണ പ്രചരണങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ഫുഡ് ഫെസ്റ്റിവല്‍ നടത്തിയിരുന്നു. ഫുഡ് സ്ട്രീറ്റ് എന്ന പേരിലായിരുന്നു ഡിവൈഎഫ്‌ഐ ഫുഡ് ഫെസ്റ്റിവല്‍ നടത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ഇതി വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡി.വൈ.എഫ.ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

മലപ്പുറത്ത് പന്നിയിറച്ചി വിതരണം ചെയ്യാത്തതിനെയാണ് ഹരീഷ് പേരടി പരിഹസിക്കുന്നത്. തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു പരിഹാസം.

‘മലപ്പുറത്ത് പന്നി വിളമ്പിയെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്, അല്ലെങ്കില്‍ വെറും ഡിങ്കോള്‍ഫികളാണ്’, എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്. ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം- എന്ന് പറഞ്ഞാണ് ഹരീഷ് പേരടിയുടെ കുറിപ്പ് തുടങ്ങുന്നത്. മലപ്പുറത്ത് പന്നി വിളമ്പിയോ, ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല.

മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്.അല്ലെങ്കില്‍, വെറും ഡിങ്കോളാഫികളാണ്- എന്നാണ് ഹരീഷ് പേരടി കുറിച്ചത്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയ്ച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍ വലിക്കുന്നതാണെന്നും താരം കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ജില്ല ആസ്ഥാനങ്ങളില്‍ ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്.