സീരിയല്‍ രംഗത്ത് നിന്ന് മാറി നിന്നിട്ട് വര്‍ഷങ്ങളായെങ്കിലും മലയാളികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന താരമാണ് രസ്ന. പാരിജാതത്തിലെ അരുണയും സീമയും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ ബാക്കിയുണ്ട്. ഈ രണ്ട് കഥാപാത്രങ്ങളേയും ഒരാള്‍ തന്നെയാണ് അവതരിപ്പിച്ചത്. രസ്നയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു പാരിജാതം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു താരം പാരിജാതത്തില്‍ അഭിനയിച്ചത്.
ചോക്ലേറ്റ്, കാര്യസ്ഥന്, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും രസ്ന ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 6ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളിലൂടെയായിരുന്നു രസ്ന തുടക്കം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങിയിരുന്നു. ഒടുവില്‍ തന്റെ സീരിയലിലെ സംവിധായകനെ തന്നെ താരം വിവാഹം കഴിക്കുകയും ചെയ്തു. ഭര്‍ത്താവ് ബൈജു ദേവരാജനും രണ്ടു മക്കള്‍ക്കും ഒപ്പം ഫാമിലി ലൈഫില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കഴിയുകയാണ് രസ്നയിപ്പോള്.
രസ്നയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. അനുജത്തി മെര്‍ഷീന നീനുവിനൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയാണെന്ന് രസ്നയെ കണ്ടാല്‍ പറയില്ല എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
രസ്നയുടെ അനുജത്തി മെര്‍ഷീന നീനുവും അഭിനയലോകത്ത് സജീവമാണ്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലെ നായികയാണ് മെര്‍ഷീന. ആണ്‍കുട്ടികളെ പോലെ തന്റേടത്തോടെ ജീവിക്കുന്ന സത്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പരമ്പരയിലൂടെ കാണിക്കുന്നത്. അഭിനയ മികവിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് മെര്‍ഷീനയും.