പോരാട്ടത്തിനൊരുവില്‍ അമ്മയ്ക്ക് നീതി; കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി

0

തിരുവനന്തപുരം: വിവാദമായ ദത്ത് കേസില്‍ കുഞ്ഞിനെ യഥാര്‍ത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കൈമാറി. കുഞ്ഞിനെ കൈമാറാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്.

ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങിയത്. ജഡ്ജിയുടെ ചേംമ്പറില്‍ വച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.

കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഡിഎന്‍എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.