‘ഒരു നാരങ്ങാവെള്ളം പോലും വാങ്ങിത്തരാത്ത ഇവനാണോ കോടീശ്വരന്‍?’ ബോയ് ഫ്രണ്ടിനെക്കുറിച്ച് ദിയാ കൃഷ്ണ

0

കോവിഡ് സമൂഹവ്യാപനം സംസ്ഥാനത്തെയൊന്നാകെ പിടിച്ചുകുലുക്കിയപ്പോള്‍ അതില്‍ തരിമ്പും കുലുങ്ങാത്ത ചിലരില്‍ പ്രധാനിയാണ് നടന്‍ കൃഷ്ണകുമാറും ഫാമിലിയും. കാരണം കോവിഡിനെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ സമയത്താണ് കൃഷ്ണകുമാറിന്റെ മക്കള്‍ സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സജീവമായതും യൂട്യൂബില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കിത്തുടങ്ങിയതും. കൃഷ്ണകുമാറിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന, സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക, ‘അമ്മ സിന്ധു, കൃഷ്ണകുമാര്‍ തുടങ്ങി എല്ലാവര്‍ക്കും യൂട്യൂബ് ചാനലുകളുണ്ട്.

ഒരോ ദിവസത്തേയും വീഡിയോയ്ക്കായി പ്രത്യേകം തയ്യാറെടുപ്പുകളൊന്നും ആവസ്യമില്ലെന്നതാണ് അഹാനയുടേയും സഹോദരിമാരുടേയും പ്രത്യേകത. ഡെയ്‌ലി ലൈഫിലെ ഓരോരോ സംഭവങ്ങളാണ് ഇവരെല്ലാംവരും വീഡിയോയാക്കി പോസ്റ്റ് ചെയ്യാറുള്ളത്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് അഹാനയുടെ സഹോദരി ദിയ കൃഷ്ണയാണ്. വീട്ടുവിശേഷങ്ങളേക്കാള്‍ കൂടുതലായി സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിശേഷങ്ങളാണ് ദിയ പങ്കുവയ്ക്കാറുള്ളത്. ദിയക്ക് ഇന്‍സ്‌റാഗ്രാമിലും ഒട്ടേറെ ഫോളോവെഴ്സ് ഉണ്ട്.

ദിയയുടെ യൂട്യൂബ് വീഡിയോകളില്‍ ബോയ്ഫ്രണ്ടായ വൈഷ്ണവും സജീവ സാന്നിധ്യമാണ്. വൈഷ്ണവ് ഹരിചന്ദ്രനുമായി ദിയ കോളേജ് കാലം തൊട്ട് പ്രണയത്തിലാണ്. വിഷ്ണുവിനെക്കുറിച്ച് ദിയ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കോടീശ്വരനുമായാണല്ലോ ഇപ്പോള്‍ കറക്കം എന്നു പലരും പറയുന്നത് കേട്ടുവെന്നും എന്നാല്‍ എന്തര്‍ത്ഥത്തിലാണ് ഇവനെ കോടീശ്വരന്‍ എന്ന് വിളിച്ചതെന്ന് തനിക്ക് മനസ്സിലായില്ലെന്നും ദിയ പറയുന്നു. ഒരു നാരങ്ങാവെള്ളം പോലും വാങ്ങി തരാത്ത ഇവനാണോ കോടീശ്വരന്‍ എന്നും ദിയ ചോദിക്കുന്നു.

പ്രണയത്തിലാണെങ്കിലും റൊമാന്‌സിനു സമയം കിട്ടുന്നില്ല എന്നാണ് ദിയയുടെ പരാതി. എപ്പോഴും തമ്മില്‍ അടിയാണ്. തല്ലൊഴിഞ്ഞ് നേരമില്ല. ഇതിനിടെ റൊമാന്‍സുപോലും മറന്നു പോകുന്നു. രണ്ടുപേര്‍ക്കും കോമണ്‍ സുഹൃത്തുക്കള്‍ ആയതുകൊണ്ടുതന്നെ അവര്‍ക്ക് മുന്നിലിരിക്കുമ്പോള്‍ എന്ത് റൊമാന്‍സ്, എന്ത് കാമുകന്‍-കാമുകി എന്ന മട്ടാണ്. ദിയ പറയുന്നു.

അഹാനയുടെ മറ്റൊരു സഹോദരിയായ ഇഷാനയ്ക്കും പ്രണയമുണ്ട്. അര്‍ജുന്‍ എന്നാണ് ഇഷാനിയുടെ ബോയ്ഫ്രണ്ടിന്റെ പേര്. അടുത്തിടെ ഇഷാനിയും അര്‍ജുനും, വൈഷ്ണവും ദിയയും ബാംഗ്ലൂരിലേക്ക് നടത്തിയ യാത്ര വീഡിയോയിലൂടെ രണ്ടുപേരും പുറത്തുവിട്ടിരുന്നു. നാലുപേരും ഒരേ കോളേജില്‍ പഠിച്ചതുകൊണ്ട് പരസ്പരം അറിയുകയും ചെയ്യാം.