അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ എന്റെ കൂടെ പഠിച്ചവനോ? അതോ എന്റെ സ്വജാതിക്കാരനോ?മമ്മൂട്ടി അന്ന പൊട്ടിത്തെറിച്ചതോര്‍ത്തെടുത്ത് ശ്രീകുമാര്‍

0

മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് സഹതാരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമൊക്കെ ഇഷ്ടം പോലെ കഥകള്‍ പങ്കുവെക്കാനുണ്ട്. പരുക്കന്‍ മട്ടായിരിക്കുമെന്ന് കരുതി പേടിച്ച് ഇടപെട്ടതിനെക്കുറിച്ചും സംസാരിക്കാതിരുന്നതിനെക്കുറിച്ചുമൊക്കെ പുതിയ താരങ്ങളില്‍ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പരിഭ്രമം തോന്നിയിട്ടുള്ള എല്ലാവരെയും തന്റെ വ്യക്തിത്വം കൊണ്ട് ആകര്‍ഷിച്ച വ്യക്തിയാണ് മമ്മൂട്ടി. പ്രേക്ഷകരും മമ്മൂക്കയുടെ സ്വഭാവത്തെക്കുറിച്ച് അനുഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

മമ്മൂട്ടിയെക്കുറിച്ച് ആര് എന്തെഴുതിയാലും അതെല്ലാം വളരെ വേഗം വൈറലാകാറുണ്ട് എന്നതാണ് സത്യം. എന്നാലിപ്പോള്‍ നടന്‍ പി ശ്രീകുമാര്‍ മമ്മൂട്ടിയെക്കുറിച്ച് വ്യത്യസ്ഥമായ ഒരു അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി വളരെ കാര്‍ക്കശ്യത്തോടെ തന്നോട് ഇടപെട്ട ഒരു അവസരത്തെക്കുറിച്ചാണ് ശ്രീകുമാര്‍ സംസാരിച്ചത്. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് പറഞ്ഞത്.

Download P Sreekumar on Mammootty Video Song from Malayalam Gossips :Video  Songs – Hungama

ശ്രീകുമാറിന്റെ വാക്കുകള്‍: മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു അന്ന് മമ്മൂട്ടി. ചിത്രീകരണം കഴിഞ്ഞ് വരുന്ന അദ്ദേഹത്തെ നോക്കി ഇരിക്കുകയായിരുന്നു. അടുത്ത് ചെന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. കുറേ നേരത്തിന് ശേഷം മമ്മൂട്ടി വന്നപ്പോള്‍ സിനിമയില്‍ ഡേറ്റ് ചോദിക്കാന്‍ വന്നതാണെന്ന കാര്യം അദ്ദേഹത്തോട് പറയുകയായിരുന്നു. ഈ വരുന്ന സെപ്റ്റംബറില്‍ ഞാന്‍ ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നു. തോപ്പില്‍ ഭാസിയുടേതാണ് തിരക്കഥ..’കയ്യും തലയും പുറത്തിടരുത്’ എന്നാണ് സിനിമയുടെ പേര്..താങ്കള്‍ അതില്‍ വന്നൊന്ന് അഭിനയിക്കണം..

അന്ന് മമ്മൂട്ടി പൊട്ടിത്തെറിച്ചു, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ.എൻറ്റെ കൂടെ  പഠിച്ചവനോ”… ; പി. ശ്രീകുമാര്‍ | Mammootty|p sreekumar

അതിന് വേണ്ടി ഡേറ്റ് ചോദിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ വന്നിരിക്കുന്നത്’. കുറച്ച് നേരം ആലോചിച്ച് സെപ്റ്റംബറില്‍ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് ശ്രീകുമാര്‍ പറയുന്നു. ഞങ്ങള്‍ക്ക് ഒരു ആറ് ദിവസം മാത്രം തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതും മമ്മൂട്ടി സമ്മതിച്ചില്ല. ഒടുക്കം ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇത് കേട്ടതും മമ്മൂട്ടി പൊട്ടിത്തെറിച്ചു. അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ.എന്റെ കൂടെ പഠിച്ചവനോ.അതോ എന്റെ സ്വജാതിക്കാരനോ..അതോ നമ്മള് തമ്മില്‍ വേറെ വല്ല ബന്ധോം ഉണ്ടോ എന്ന് ചോദിച്ചു’. അഭിമുഖത്തില്‍ ശ്രീകുമാര്‍ പറഞ്ഞു.