സന്തോഷിച്ച് കഴിഞ്ഞാല്‍ ഉടനെ ഒരു ദുഖം പുറകെ വരും; അതിനാല്‍ എല്ലാത്തിനേയും ഒരുപോലെ കാണുന്നുവെന്ന് ചിത്ര

0

പതിനാറ് തവണ കേരള സംസ്ഥാന പുരസ്‌കാരങ്ങളും ആറ് തവണ ദേശീയ പുരസ്‌കാരവും കരസ്ഥമാക്കിയ പ്രതിഭയാണ് മലയാളത്തിന്റെ സ്വന്തം വാനമ്പാടിയെന്നറിയപ്പെടുന്ന ഗായിക ചിത്ര. ഇത്തവണയും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം തേടിയെത്തിയപ്പോള്‍ സന്തോഷമുണ്ടെന്ന് ചിത്ര പ്രതികരിക്കുന്നു. എന്നാല്‍ അമിതമായ ആഹ്‌ളാദമോ സന്തോഷമോ ഇല്ലെന്നും ചിത്ര പറയുന്നു. ജീവിതം അങ്ങനെയാണ് തന്നെ കൊണ്ടു പോയിട്ടുള്ളത്. സന്തോഷിച്ച് കഴിഞ്ഞാല്‍ എനിക്ക് ഉടനെ ഒരു ദുഖം പുറകെ വരും. അതുകൊണ്ട് എല്ലാത്തിനെയും താന്‍ ഒരുപോലെ കാണുന്നുവെന്നും ചിത്ര പറഞ്ഞു.

‘എന്റെ അച്ഛന്‍ പഠിപ്പിച്ചത് അഹങ്കാരം ഇല്ലാതെ ഇരിക്കുക എന്നതാണ്. പിന്നെ ഒരിക്കലും ഞാന്‍ അമിതമായി ആഹ്ലാദിക്കാറില്ല. കാരണം സന്തോഷിച്ച് കഴിഞ്ഞാല്‍ എനിക്ക് ഉടനെ ഒരു ദുഖം പുറകെ വരും. അതുകൊണ്ട് എല്ലാത്തിനെയും ഒരുപോലെ കാണണം എന്ന് കരുതുന്ന ആളാണ്. ഞാന്‍ ഒന്നിലും ഒരുപാട് സന്തോഷിക്കാറില്ല. കാരണം ദൈവം അങ്ങനെയാണ് എന്റെ ജീവിതം കൊണ്ടു പോയിട്ടുള്ളത്.

K.S. Chitra's 8 Most Memorable Bollywood Tracks | India.com

പണ്ട് ഉച്ചാരണശുദ്ധി വരാത്ത പ്രശ്നങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ, പണ്ടൊക്കെ എനിക്ക് അങ്ങനെ ഒരുപാട് തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് വിമര്‍ശനങ്ങള്‍ അതേ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അതെല്ലാം ആരോഗ്യപരമായി എടുക്കാനാണ് എന്റെ അച്ഛന്‍ പഠിപ്പിച്ചിരിക്കുന്നത്. എന്നെ ഒരു പരിചയവുമില്ലാത്ത ആള്‍ അങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെങ്കില്‍ അതിലെന്തെങ്കിലും സത്യമുണ്ടാണെന്ന് അര്‍ഥം. കൂടുതല്‍ ഞാന്‍ ശ്രദ്ധിക്കണമെന്നാണ് അവര്‍ പറഞ്ഞ് തന്നിരിക്കുന്നത്. അല്ലാതെ അവരോട് ശത്രുത കാണിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല’. ചിത്ര പറഞ്ഞു.