‘അദ്ദേഹം സ്‌പോട്ടില്‍ ചില പൊടിക്കൈകള്‍ ചേര്‍ക്കും,’ അത് കണ്ടു തനിക്കും മോനിഷയ്ക്കും ചിരിയടക്കാന്‍ കഴിയാറില്ലെന്ന് വിനീത്

0

അഭിനേതാവ് എന്നതിലുപരി നര്‍ത്തകനാണ് നടന്‍ വിനീത്. അതുകൊണ്ട് തന്നെ രണ്ട് മേഖലകളില്‍ നിന്നും വിനീതിന് ആരാധകരുണ്ട്. എണ്‍പതുകളിലാണ് വിനീത് മലയാള സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നത്. ഡാന്‍സറായ വിനീത് യുവജനോത്സവ വേദികളില്‍ നിന്നാണ് സിനിമോലോകത്തേക്ക് കടന്നു വരുന്നത്. മലയാളത്തിന്‍രെ മുന്‍നിര സംവിധായകരുടെയെല്ലാ ചിത്രങ്ങളില്‍ വിനീത് വേഷമിട്ടിട്ടുണ്ട്.

ഒരു കാലത്ത് വിനീതിന്റെ നായികമാരില്‍ പ്രധാനിയായിരുന്ന നടിയാണ് മോനിഷ. അകാലത്തില്‍ സിനിമാലോകത്തിന് നഷ്ടമായ നടി മോനിഷയ്‌ക്കൊപ്പമുള്ള ചില നിമിഷങ്ങളും ഷൂട്ടിംഗ് ലൊക്കേഷനിലെ ചില അനുഭവങ്ങളും ഓര്‍ത്തു പറയുകയാണ് വിനീത്. തമാശ ചെയ്യുന്ന നടന്മാര്‍ അവരുടെ കയ്യില്‍ നിന്ന് ചില സംഗതികളിടും. ലൊക്കേഷനില്‍ ഇത് കണ്ടുകൊണ്ട നില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ചിരിയടക്കാന്‍ കഴിയാറില്ലെന്ന് വിനീത് പറയുന്നു.

‘നഖക്ഷതങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിച്ച നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് കുതിരവട്ടം പപ്പു ചേട്ടന്റെ മുഖമാണ്. അദ്ദേഹം സ്‌പോട്ടില്‍ ചില പൊടിക്കൈകള്‍ ചേര്‍ക്കും. അത് കണ്ടു എനിക്കും മോനിഷയ്ക്കും ചിരി വരും. ഷോട്ട് എടുക്കുമ്പോള്‍ ഹരിഹരന്‍ സാറിനു അത് കാരണം പലതവണ റീ ടേക്ക് എടുക്കേണ്ടി വരും. ഞങ്ങളുടെ ചിരി അതിര് കടന്നപ്പോള്‍ ഹരന്‍ സാറ് പായ്ക്കപ്പ് പറഞ്ഞു ഇറങ്ങി പോയ സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്.

അത് പോലെ ‘കാബൂളിവാല’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഇന്നസെന്റ് ചേട്ടനെയും, അമ്പിളി ചേട്ടന്റെയും (ജഗതി ശ്രീകുമാര്‍) പ്രകടനം കണ്ടു എനിക്ക് ചിരി വരും. ഷോട്ട് എടുക്കുന്ന സമയത്ത് ചിരിച്ചാല്‍ ദേഷ്യം വരുന്ന ആളാണ് അമ്പിളി ചേട്ടന്‍. അത് പേടിച്ചു ഞാന്‍ ചിരിക്കാതെ പലയിടത്തും കണ്ട്രോള്‍ ചെയ്താണ് അഭിനയിച്ചത്. അഭിമുഖത്തില്‍ വിനീത് പറഞ്ഞു.