മയൂഖം എന്ന ഹരിഹരന് ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് സഹനടനായുളള റോളുകളില്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സൈജു കുറുപ്പ്. ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് സൈജു കുറുപ്പിന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. പതിനഞ്ച് വര്‍ഷത്തിലധികം നീണ്ട കരിയറില്‍ തൊണ്ണൂറിലധികം സിനിമകളിലാണ് സൈജു കുറുപ്പ് ഇതുവരെ അഭിനയിച്ചത്.
എറ്റവുമൊടുവിലായി ഗാര്ഡിയന് എന്ന ചിത്രമാണ് നടന്റെതായി റിലീസ് ചെയ്തത്. ആട് സീരിസ്, ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പോലുളള സിനിമകളിലെ സൈജു കുറുപ്പിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യറോളുകളിലൂടെയാണ് നടന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. അതേസമയം കുറച്ച് ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ അഭിനയിച്ചപ്പോള്‍ ആളുകളുടെ വിചാരം മുഴുവന്‍ സിനിമയിലും താനുണ്ടെന്നാണെന്ന് സൈജു കുറുപ്പ് പറയുന്നു. നിങ്ങളില്ലാത്ത സിനിമയില്ലല്ലോ എന്ന് ആളുകള്‍ പറയുന്നത് താന്‍ കേള്‍ക്കാറുണ്ടെന്നും താരം പറഞ്ഞു. എന്നാലത് തെറ്റാണെന്നും ആളുകള്‍ക്ക് അങ്ങനെ തോന്നുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും എന്നാലങ്ങനെ തോന്നുന്നത് തന്റെ വിജയമാണെന്നും താരം പറഞ്ഞു.
സൈജു കുറുപ്പിന്റെ വാക്കുകള്‍: മൂന്ന്, നാല് ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ അഭിനയിച്ചപ്പോള്‍ ആളുകളുടെ വിചാരം എല്ലാ സിനിമയിലും ഞാനുണ്ടെന്ന് ആണെന്നും, പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നുവെന്നതാണ് എന്റെ വിജയമെന്നും നടന് പറയുന്നു. എന്നാല്‍ സത്യത്തില്‍ അത് തെറ്റാണ്, അങ്ങനെ എല്ലാ സിനിമയിലും താനില്ലെന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നത് എന്തുക്കൊണ്ടാണെന്ന് മനസിലാകുന്നില്ല. അമ്മയുടെയും ഭാര്യയുടെയും പ്രാര്‍ത്ഥന കൊണ്ട് ആളുകള്‍ ശ്രദ്ധിക്കുന്ന മൂന്ന് നാല് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അത് ഇങ്ങനെ തുടര്‍ന്നപ്പോള്‍ ആളുകളുടെ വിചാരം എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ്.
നിങ്ങള്‍ ഇല്ലാത്ത സിനിമ ഇല്ലെന്ന ചിലരുടെ കമന്റ് ഞാന്‍ കേള്‍ക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നുവെന്നതാണ് എന്റെ വിജയം. മയൂഖത്തിന് ശേഷം നടനെന്ന നിലയില്‍ എനിക്ക് മികച്ചാതാവാന് കഴിയാതെ പോയതില്‍ ഒരുപാട് കാരണങ്ങളുണ്ട്. ഞാന്‍ തിരഞ്ഞെടുത്ത സിനിമകളാണ് അതിന് പ്രധാന കാരണം. മയൂഖത്തില്‍ അഭിനയിച്ചപ്പോള്‍ ഹരിഹരന് സാര്‍ അത്ര റിസ്ക് എടുത്താണ് ഞങ്ങളെ അഭിനയിപ്പിച്ചത്. ആ ചിത്രത്തില്‍ ഞങ്ങള്‍ പതിമൂന്ന് പുതുമുഖങ്ങള്‍ ഉണ്ടായിരുന്നു.
സാര്‍ പറഞ്ഞു തരുംവിധം അഭിനയിച്ചത് കൊണ്ട് വലിയ കുഴപ്പമില്ലാതെ പോയി. പക്ഷേ പിന്നീട് വന്ന സിനിമകളില്‍ റീടേക്ക് കുറവായിരുന്നു. സംവിധായകന് ഒകെ പറയുന്നതോടെ നമ്മുടെ വിചാരം നമ്മള് പെര്‍ഫെക്ട് ആയി ചെയ്തു എന്നാണ്. ഒരു നടന് ഡയലോഗ് പറഞ്ഞാല്‍ പെര്‍ഫക്ട് എന്ന ചിന്ത അന്ന് എന്നെ ഭരിച്ചുകൊണ്ടിരുന്നു. പക്ഷേ 2012ല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് വന്നതോടെയാണ് അതിനപ്പുറം ചില കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടത്. സൈജു കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.