ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണമെന്ന് തോന്നി; ‘വെള്ളം’ കണ്ടിറങ്ങിയപ്പോള്‍ പത്മകുമാര്‍ പറഞ്ഞത്

0

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് പിന്നാലെ മികച്ച അഭിപ്രായവുമായി മുന്നേറുന്ന സിനിമയാണ് ജയസൂര്യ നായകനാകുന്ന വെള്ളം. സിനിമ കണ്ടിറങ്ങുന്നവരെല്ലാം കഥയുടെ ഇതിവൃത്തത്തേയും നായക വേഷത്തിലെത്തിയ ജയസൂര്യയേയും നായികയായ സംയുക്തയേയും വാനോളം പ്രശംസിക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ കാണുന്നത്. സിനിമ കണ്ടിറങ്ങിയ സംവിധായകന്‍ പത്മകുമാറിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

Vellam Malayalam Full Movie Download Leaked on Tamilrockers, Isaimini - Live Planet News

നിറഞ്ഞ സദസ്സില്‍ (തിയേറ്ററില്‍ അനുവദിക്കപ്പെട്ട) ഇന്ന് ‘വെള്ളം’ കണ്ട് ഇറങ്ങുമ്പോള്‍ ഈ സംവിധായകന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് താനും എന്ന അഭിമാനം തനിക്കു തോന്നിയെന്ന് പത്മകുമാര്‍ പറഞ്ഞു. ജയസൂര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വെക്കണം എന്ന് തോന്നി. ഇത് ഒരായിരം മുരളിമാരുടെ മാത്രം കഥയല്ല, അത്രയും സുനിതമാരുടെയും കഥയാണ് എന്ന് തോന്നി. അത്ര ലളിതമായി സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോന്‍ അടക്കമുള്ള എല്ലാ അഭിനേതാക്കളേയും സിനിമക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണം എന്നും തോന്നിയെന്നും പത്മകുമാര്‍ കുറിച്ചു.

പത്മകുമാറിന്റെ കുറിപ്പ്:

മലയാള സിനിമക്ക് സംവിധായക ദാരിദ്ര്യം ഒട്ടും തന്നെ ഇല്ല, സിനിമകളുടെ എണ്ണം കൊണ്ടും നമ്മൾ വളരെ അധികം സമ്പന്നരാണ്‌.. അപ്പോൾ ഒരു പുതിയ സംവിധായകൻ വരുമ്പോള്‍ പുതിയ എന്തെങ്കിലും കൊണ്ടുവരണം.. അല്ലെങ്കില്‍ സമൂഹത്തിന്‌ നല്‍കാന്‍ നന്മയുടെ ഒരു നല്ല സന്ദേശം എങ്കിലും അതിൽ ഉണ്ടാവണം.. അങ്ങനെയാണ് “അമ്മക്കിളിക്കൂട്” എന്ന ആശയവും സിനിമയും ഉണ്ടാവുന്നത്. Prajesh Sen എന്ന സംവിധായകന്‍ തന്റെ സിനിമ ആലോചിക്കുമ്പോഴും രഞ്ജി എന്നോട് പറഞ്ഞ ആ ആശയങ്ങള്‍ അയാളുടെ ഹൃദയത്തിലൂടെ കടന്ന് പോയിരിക്കണം..

അതുകൊണ്ട് തന്നെ ആവണം “ക്യാപ്റ്റന്‍” പോലെ, ഇപ്പോൾ “വെള്ളം” പോലെ ഒക്കെ ഉള്ള ചിത്രങ്ങൾ ചെയ്യാന്‍ Prajeshന് സാധിക്കുന്നതും…നിറഞ്ഞ സദസ്സില്‍ (തിയേറ്ററില്‍ അനുവദിക്കപ്പെട്ട) ഇന്ന്‌ “വെള്ളം” കണ്ട് ഇറങ്ങുമ്പോള്‍ ഈ സംവിധായകന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് ഞാനും എന്ന അഭിമാനം എനിക്കു തോന്നി. ജയസൂര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വെക്കണം എന്ന് തോന്നി.. ഇത് ഒരായിരം മുരളിമാരുടെ മാത്രം കഥയല്ല, അത്രയും സുനിതമാരുടെയും കഥയാണ് എന്ന്‌ തോന്നി..

അയത്നലളിതമായി സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോൻ അടക്കമുള്ള എല്ലാ അഭിനേതാക്കളേയും സിനിമക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണം എന്നും തോന്നി. PlayvolumeTruvid00:46Ad ഇരുള്‍ നീങ്ങി സിനിമ അതിന്റെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ മാനംമുട്ടെയാണ്..ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വലിയൊരു കൈത്താങ്ങ് ആവട്ടെ “വെള്ള” ത്തിന്റെ ഈ മഹനീയ വിജയം.