അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. രോഹിതുമായി പതിനാഞ്ചാം വയസ്സില്‍ തുടങ്ങിയ പ്രണയമാണ് ഇപ്പോള്‍ 24 ാം വയസ്സില്‍ സഫലമാകുന്നതെന്ന് എലീന പറഞ്ഞിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പ്രണയത്തില്‍ നിന്നും പിന്മാറാതെ അവരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എലീനയും രോഹിത്തും.
ജനുവരി ഇരുപതിനാണ് എലീനയുടെ വിവാഹ നിശ്ചയം നടന്നത്. ഇപ്പോള്‍ രോഹിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് എലീന സോഷ്യല്‍മീഡിയയില്‍ കുറിച്ച കുറിപ്പാണ് വൈറലാവുന്നത്. ‘ഇത് സംഭവിച്ചുവെന്ന് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞങ്ങളുടെ പോസ് എങ്ങനെ മാറിയെന്ന് നോക്കൂ’. എന്നാണ് ചിത്രത്തിന് എലീന നല്കിയ ക്യാപ്ഷന്‍. നിശ്ചയത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ രോഹിത്തിനെ ചുംബിക്കാനായി ശ്രമിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ രോഹിതിനെയാണ് എലീന വിവാഹം കഴിക്കുന്നത്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകള്‍ നടന്നത്. ബിഗ് ബോസില്‍ വെച്ചാണ് താന്‍ പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞതെന്ന് എലീന നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ മുന്നോട്ട് പോവുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു. രോഹിത് പി നായരെന്നാണ് ആളുടെ പേര്, ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്. കോഴിക്കോടാണ് അദ്ദേഹത്തിന്റെ വീട്. എലീന പറഞ്ഞു.
ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ഡ്രസില്‍ ആണ് എലീന എന്‍ഗേജ്മെന്റ് ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂറില്‍ തുന്നിയെടുത്തതായിരുന്നു എലീനയുടെ വസ്ത്രം. നെറ്റ് ലെഹങ്കയില്‍ പതിപ്പിച്ച സര്‍വോസ്ക്കി സ്റ്റോണുകളായിരുന്നു ലെഹങ്കയുടെ ആകര്‍ഷണീയത. പതിനായിരക്കണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്ക്കി സ്റ്റോണുകള്‍, സര്‍വോസ്ക്കി ബീഡ്സും തന്നെയാണ് ഈ ഡ്രെസ്സിന്റെ പ്രധാന ആകര്‍ഷണവും. സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ സ്പെഷ്യല്‍ ഡേയെ കളര്‍ഫുള്ളാക്കി മാറ്റിയത്.