ലോക്ഡൗണ്‍ കാലത്ത് കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് വളരെ ലളിതമായ രീതിയില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് വിവാഹിതരായത്. ഈയടുത്ത ദിവസങ്ങളില്‍ ഒട്ടനേകം താരങ്ങളുടെയാണ് വിവാഹവും വിവാഹ നിശ്ചയുവുമൊക്കെ കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ചെമ്പരത്തി സീരിയല്‍ താരം പ്രബിന് വിവാഹിതനായത്. എലീന പടിക്കലിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞ ദിവസമായിരുന്നു. നടി ആത്മീയ രാജനും കഴിഞ്ഞ ദിവസം വിവാഹിതയായി.
കോവിഡ് മാനദണ്ഡങ്ങള്‍ കാരണം കൂടുതല്‍ പേര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും താരങ്ങള്‍ കൃത്യമായി തങ്ങളുടെ വിവാഹം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാലിപ്പോള്‍ നടന് വിഷ്ണു നായരുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് ആരാധകരെ അല്പമൊന്നു പിണക്കിയിരിക്കുന്നത്. ഇങ്ങനെയൊരു വിവാഹ നിശ്ചയം നടക്കുന്ന വാര്‍ത്ത ആരുമറിഞ്ഞിരുന്നില്ല.
പ്രതിശ്രുത വധുവിനൊപ്പം നിശ്ചയത്തിനിടെ എടുത്ത ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെയാണ് വിവാഹക്കാര്യം ആരാധകര്‍ അറിയുന്നത്. ‘സര്‍പ്രൈസിന് സോറി, എന്‍ഗേജ്മെന്റ് കഴിഞ്ഞു. ചില കാര്യങ്ങള്‍ ഉടനെ എത്തും’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. കാവ്യ എന്നാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധുവിന്റെ പേര്. ഈ വര്‍ഷം തന്നെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് കാലമായതിനാല്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
പുതിയൊരു തുടക്കം കുറിച്ച പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍. ഇക്കാര്യം പറയാന്‍ വൈകിയതില്‍ ക്ഷമിക്കണം എന്ന് സീരിയല്‍ താരം ഗൗരിയും പോസ്റ്റ് ചെയ്തിരുന്നു. ബൈ ബൈ ഗോസിപ്പ്സ് എന്ന ടാഗ് ലൈന്‍ കൂടി നടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ് തന്റെ നായികയായിട്ടെത്തുന്ന ഗൗരിയുമായി വിഷ്ണു പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അത്തരം വ്യാജ വാര്‍ത്തകളൊന്നും സത്യമല്ലെന്നാണ് ഗൗരി പുതിയ പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്.
Recent Comments