ഈ പെണ്‍കുട്ടി കടന്നുവന്നപ്പോള്‍ ലൈഫ് കൂടുതല്‍ ഊര്‍ജ്ജസ്വലമായി; അന്നമോള്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മിയ

0

ലോക്ഡൗണ്‍ സമയത്താണ് മലയാളത്തിന്റെ പ്രീയ നടി മിയ വിവാഹിതയായത്. പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു താരത്തിന്റേത്. മാട്രിമോണിയലിലൂടെയായിരുന്നു മിയയുടെ കുടുംബം മിയയ്ക്ക് വരനെ കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

സഹോദരിയുടെ മകള്‍ അന്നയ്ക്ക് പിറന്നാളാശംസകള്‍ അറിയിച്ച് മിയ പോസ്റ്റ ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മിയയുടെ സഹോദരി ജിനിയുടെ മകളാണ് അന്ന. അന്നയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. മിയയുടെ വിവാഹദിനത്തിലെ ചിത്രങ്ങളായിരുന്നു ഷെയര്‍ ചെയ്തത്. ഇന്നലെയായിരുന്നു അന്നയുടെ പിറന്നാള്‍.

‘ചില ആളുകള്‍ക്ക് അവരുടെ സാന്നിധ്യം കൊണ്ട് വീടിന്റെ മാനസികാവസ്ഥയും അന്തരീക്ഷവും മാറ്റാനുള്ള കഴിവുണ്ട്. ഈ പെണ്‍കുട്ടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോള്‍ 10 വര്‍ഷം മുമ്പ് എന്റെ ലൈഫ് വളരെ സുന്ദരവും ഊര്‍ജ്ജസ്വലവുമാക്കാന്‍ ഈ മാലാഖ ആണെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങള്‍ നല്‍കിയ എല്ലാ തമാശകള്‍ക്കും നന്ദി , എല്ലാം അതുപോലെ തുടരുക. അന്നമോള്‍ക്ക് പിറന്നാളാശംസകള്‍’ മിയ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

സിനിമാ താരമല്ലെങ്കിലും മിയയെപ്പോലെത്തന്നെ പ്രേകഷകര്‍ക്ക് ഏറെക്കുറെ പരിചിതയാണ് സഹോദരി ജിനിയും. ജിനീസ് വ്ളോഗ്സിലൂടെയായാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. കുടുംബത്തിലെ വിശേഷങ്ങളും യാത്രകളും പാചക പരീക്ഷണങ്ങളുമൊക്കെയായാണ് ജിനി എത്താറുള്ളത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകിയും ജിനി എത്താറുണ്ട്. യൂട്യൂബ് വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെയായി അന്നയും ആരാധകര്‍ക്ക് പരിചിതയാണ്.