ചോക്ലേറ്റ് ഹീറോയെന്ന പേരില്‍ നിന്നും കഷ്ടപ്പെട്ടാണ് മാറിയത്, അന്ന് ഇടവേള വന്നതിന് കാരണം ആരുടെയും പാരയല്ലെന്ന് കുഞ്ചാക്കോ ബോബന്‍

0

ചോക്ലേറ്റ് ഹീറോയെന്ന പേരില്‍ നിന്നും കഷ്ടപ്പെട്ടാണ് മാറിയതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവെന്ന സിനിമയിലൂടെ തുടക്കം കുറിച്ച കുഞ്ചാക്കോബോബന് പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു. തുടര്‍ന്നു വന്ന കഥാപാത്രങ്ങളെല്ലാം ചോക്ലേറ്റ് നായകനെന്ന പരിവേഷം നല്‍കുന്നവയായിരുന്നു. ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങള്‍ തുടരെ തുടരെ വരികയും താന്‍ ചെയ്യുന്ന സിനിമകള്‍ മോശമാകുകയും തന്റെ കഥാപാത്രങ്ങള്‍ മോശമാകുകയും ചെയ്തതോടെ തനിക്ക് കൂടുതല്‍ മടുപ്പായെന്ന് താരം പറയുന്നു.

മോശം സിനിമകള്‍ ചെയ്തതിനെക്കുറിച്ചും അന്നത്തെ കരിയറിനെക്കുറിച്ചും താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ‘ആ സമയത്ത് ഒരു മുടി പോലും കറുപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഞാന്‍ എന്റെ ശരീരത്തില്‍ ഒരു മാറ്റവും വരുത്താന്‍ സമ്മതിച്ചിരുന്നില്ല. അതൊക്കെ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ തന്നെ കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് ബോറടിക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ’.

ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനെന്ന നിലയില്‍ തുടക്കത്തില്‍്തന്നെ താരങ്ങളും ലൊക്കേഷനുകളുമെല്ലാം സുപരിചിതമായിരുന്നുവെങ്കിലും താന്‍ അഭിനേതാവാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയില്‍ സജീവമായിരിക്കുന്നതിനിടെ അദ്ദേഹം കുറച്ചുകാലത്തേക്ക് ഒരു ഇടവേളയെടുത്തിരുന്നു. അഭിനയത്തില്‍ നിന്നും മാറി ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം.

‘എനിക്ക് സിനിമയില്‍ വലിയ ഒരിടവേള വന്നതിനു കാരണം എന്നെ ആരും ഒതുക്കിയതോ എനിക്ക് ആരും പാര പണിഞ്ഞതോ ഒന്നുമല്ല. അതിനു കാരണക്കാരന്‍ ഞാന്‍ തന്നെയാണ്. തെരഞ്ഞെടുത്ത സിനിമകള്‍ ആണ് അതിന്റെ പ്രധാന കാരണം’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.