ആര് സ്വന്തമാക്കും കല്യാണിയെ? അതി ഗംഭീര ട്വിസ്റ്റുമായി പ്രീയ പരമ്പര മൗനരാഗം

0

ടെലിവിഷന്‍ പ്രേകഷകരുടെ പ്രീയ പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. ഞായറാഴ്ചയായിരുന്നു മൗനരാഗം പരമ്പരയുടെ മഹാ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളുമായാണ് അവസാന എപ്പിസോഡ് കടന്നുപോയത്. ഇപ്പോള്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്, മൗനരാഗത്തിന്റെ പ്രീയനായിക കല്യാണിയെ ആരു വിവാഹം ചെയ്യുമെന്നാണ് എല്ലാവരുടേയും ആകാംക്ഷ.

കല്യാണിയുടെ സ്വന്തം കിരണ്‍ തന്നെ താലി കെട്ടുമോ? അതോ വില്ലനായി ബൈജുവോ മറ്റാരെങ്കിലുമോ എത്തുമോ? എന്നതൊക്കെയാണ് പ്രേക്ഷകരുടെ സംശയങ്ങള്‍. സംസാരിക്കാനാകാത്ത കല്യാണിയുടെ കഥയാണ് മൗനരാഗം. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. സരയു കണ്‍സ്ട്രക്ഷന്‍ ഉടമയായ കിരണാണ് കല്യാണിയെ പ്രണയിക്കുന്ന വ്യക്തി. ജോലിയിലെ ആത്മാര്‍ത്ഥതയും കല്യാണിയുടെ സ്വഭാവവുമായിരുന്നു കിരണിനെ ആകര്‍ഷിച്ചത്.

വീട്ടില്‍ കല്യാണി അധികപ്പറ്റാണ്. അച്ഛനും മുത്തശ്ശിയും കല്യാണിയെ പരിഗണിക്കാറേയില്ല. കല്യാണിയെ വീട്ടില്‍ നിന്നൊഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ബൈജുവുമായി വിവാഹം തീരുമാനിച്ചത്. കല്യാണിയും കിരണും ഒന്നിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ബൈജുവുമായി വിവാഹം ഉറപ്പിച്ചത്. കിരണിനെ വിവാഹം ചെയ്യാനായുള്ള ശ്രമത്തിലാണ് മുറപ്പെണ്ണായ സരയു. കുട്ടിക്കാലത്തേ പറഞ്ഞുവെച്ച ബന്ധമാണെങ്കിലും സരയുവിനെ കിരണിന് ഇഷ്ടമല്ല.

ബൈജുവുമായുള്ള കല്യാണിയുടെ വിവാഹം എങ്ങനെയെങ്കിലും തടയുമെന്നായിരുന്നു കിരണിന്റെ കസിനായ പാറുക്കുട്ടി വാക്കുനല്‍കിയത്. ആശുപത്രിയിലായിരുന്നുവെങ്കിലും പോലീസായ അച്ഛന്റെ സഹായത്തോടെ ബൈജുവിനെ ലോക്കപ്പിലേക്ക് വിടുകയായിരുന്നു പാറുക്കുട്ടി. ഇനിയാണ് കാത്തിരിപ്പ്. ഇനിയെന്തൊക്കെയാവും സംഭവിക്കുക? വിവാഹം മുടങ്ങുമോയെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്. ഇതിനകം തന്നെ പരമ്പരയുടെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കിരണും പാറുവും എത്തുന്നതായി പ്രമോ വീഡിയോയില്‍ കാണിച്ചിരുന്നു. ഇനി ആരാവും കല്യാണിയെ ശരിക്കും സ്വന്തമാക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

സരയുവെന്ന വില്ലത്തിയായി തുടക്കത്തില്‍ ദര്‍ശനയാണ് എത്തിയത്. കിരണിനെ സ്വന്തമാക്കണമെന്ന ലക്ഷ്യവുമായി മുന്നേറുന്ന സരയുവിന് ശക്തമായ പിന്തുണയാണ് അമ്മയും അച്ഛനും നല്‍കുന്നത്. സരയുവായി ഗംഭീര പ്രകടനമാണ് ദര്‍ശന പുറത്തെടുത്തത്. വിവാഹ ശേഷവും ദര്‍ശന അഭിനയരംഗത്ത് സജീവമായിരുന്നു. അടുത്തിടെയായിരുന്നു താരം മൗനരാഗത്തില്‍ നിന്നും പിന്‍മാറിയത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിനെത്തുടര്‍ന്നാണ് താരം പിന്മാറിയത്.