രണ്ടാം വിവാഹ വാര്‍ഷികം രണ്ട് മക്കള്‍ക്കുമൊപ്പം; ചിത്രങ്ങള്‍ പങ്കുവെച്ച് അമ്പിളിയും ആദിത്യനും

0

സിനിമാ-സീരിയല്‍ താരം അമ്പിളി ദേവിയുമായുള്ള വിവാഹത്തെത്തുടര്‍ന്ന് ഏറെ വിവാദങ്ങളിലിടം പിടിച്ച താരമാണ് ആദിത്യന്‍ ജയന്‍. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്പിളിയും ആദിത്യനും ജീവിതത്തിലും ഒന്നിച്ചത്. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തെത്തുടര്‍ന്ന് അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ആദിത്യനെതിരെ രംഗത്തെത്തിയിരുന്നു. ഇത് ആദിത്യന്റെ ചതിയാണെന്നും തങ്ങളെ തമ്മില്‍ തെറ്റിച്ചത് ആദിത്യനാണെന്നും അമ്പിളിയുടെ മുന്‍ ഭര്‍ത്താവ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് അമ്പിളിയും ആദിത്യനും രംഗത്തെത്തിയിരുന്നു.

ആരോപണങ്ങളും പ്രശ്‌നങ്ങളും അവസാനിച്ച് ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ഇപ്പോള്‍. ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. തുടര്‍ന്ന് മൂത്തമകന്‍ അമര്‍നാഥും ഉള്‍പ്പെട്ട ഇവരുടെ കുടുംബ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

വിവാഹ വാര്‍ഷികത്തില്‍ കുടുംബത്തിനൊപ്പമുളള ആദിത്യന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദിത്യന് പുറമെ അമ്പിളിയും പ്രിയതമനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ എത്തി. ആദിത്യനൊപ്പമുളള രണ്ട് ചിത്രങ്ങളാണ് അമ്പിളിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.