‘എനിക്ക് നിങ്ങളില്‍ നിന്ന് കണ്ണെടുക്കാനാവില്ല, ഞാന്‍ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങള്‍; സജിനെക്കുറിച്ച് ഷഫ്‌ന

0

സാന്ത്വനം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരം സജിന്‍ സിനിമാ സീരിയല്‍ താരം ഷഫ്നയുടെ ഭര്‍ത്താവ് കൂടിയാണ്. സജിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെ വേഗം വൈറലാകാറുണ്ട്. ജനപ്രിയ പരമ്പരയിലെ ശിവന്‍ എന്ന കഥാപാത്രം നടന് അത്രയ്ക്ക് പ്രേകഷ പ്രീതി ലഭ്യമാക്കിയിട്ടുണ്ട്. ശിവന്‍ എന്ന കഥാപാത്രം സജിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

സജിന്റെ പോസ്റ്റുകള്‍ വൈറലാകാറുള്ളത് പോലെ തന്നെ ഭാര്യ ഷഫ്‌നയുടെ പോസ്റ്റുകളും അതിവേഗം വൈറലാകാറുണ്ട്. സജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷഫ്‌ന കുറിച്ച വരികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ‘എനിക്ക് നിങ്ങളില്‍ നിന്ന് കണ്ണെടുക്കാനാവില്ല, എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങള്‍. ഞാന്‍ ഭാഗ്യവതിയാണ് എന്നാണ് പുതിയ ചിത്രത്തിന് ക്യാപ്ഷനായി ഷഫ്‌ന കുറിച്ചിരിക്കുന്നത്.

‘വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഒരിക്കലും ഞാന്‍ നിന്നെ കൈവിടില്ല. ഇത് എന്നന്നേക്കുമായി നിലനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് നേരത്തേ സജിനൊപ്പമുളള മറ്റൊരു ചിത്രത്തിന് ഷഫ്ന കുറിച്ചത്. എന്തായാലും ഇരുവരുടേയും പ്രണയവും ചിത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.