മലയാള മിനിസ്ക്രീനില്‍ നീളന്‍ മുടിയോടെ എത്തിയ താരസുന്ദരിയാണ് അമൃത വര്ണ്ണന്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹം നടന്നത്. പ്രശാന്ത് ആണ് അമൃതയെ സ്വന്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അമൃത തന്റെ വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദ ഡേറ്റ് വീഡിയോ യും, ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ മുഖംമൂടി എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.
മണിവര്ണന്-സുചിത്ര ദമ്പതികളുടെ മകളാണ് അമൃത. മാവേലിക്കരയിലേക്കാണ് അമൃതയെ വിവാഹം ചെയ്തയച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ രംഗത്തെത്തിയ അമൃത ഓട്ടോഗ്രാഫ്, വേളാങ്കണ്ണിമാതാവ്, പട്ടുസാരി, പുനര്‍ജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴ് രാത്രികള്‍ തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീകേരളത്തില്‍ സംപ്രേഷമം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്ക് പുറമേ പരസ്യങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ താരം അഭിനയിക്കുന്നുണ്ട്. വിവാഹ ശേഷം നല്കിയ ഒരു അഭിമുഖത്തില്‍ താരം വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. ഭര്‍ത്താവിനൊപ്പമാണ് അഭിമുഖത്തിന് താരം എത്തിയത്.
വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു അത്ഭുതത്തെക്കുറിച്ചും അമൃത വെളിപ്പെടുത്തി. അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ആളാണല്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് താരം ആ അനുഭവം പങ്കുവെച്ചത്. അച്ഛന് ആശുപത്രിയിലായിരിക്കുന്ന സമയത്താണ് അത്ഭുതം നടക്കുന്നത്. ്അച്ഛന് കോമാ സ്റ്റേജില്‍ ഐസിയുവില്‍ കഴിയവേ, ഒരു കാല് മുറിച്ചു മാറ്റാനുള്ള സര്‍ജറി നടത്താനിരിക്കുകയായിരുന്നു. അമ്മയും അമ്മമ്മയും അനിയനും താനും ഐസിയുവിന് മുന്പില് ഭാവിയെ ഓര്‍ത്തും ആരും സഹായിക്കാനില്ലാത്ത അവസ്ഥയോര്‍ത്തും കരഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു.
അപ്പോള്‍ നല്ല പൊക്കവും വണ്ണവുമുള്ള ഒരാള്‍ വന്ന് എന്തിനാ കരയുന്നതെന്ന് ചോദിച്ചു. കാര്യം പറഞഞപ്പോള്‍ കുട്ടി പേടിക്കണ്ട, ഇതൊക്കെ മാറും എന്നു പറഞ്ഞു. സംസാരിക്കുന്നതിനിടെ നഴ്സ് വന്നു പറഞ്ഞു ബ്ലഡ് വേണമെന്ന്. ഉടനെ മോളിവിടെ നില്ക്ക് ഞാന്‍ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അയാള്‍ പോയി. പിന്നീട് ബ്ലഡ് ബാങ്ക് വഴി ബ്ലഡ് എത്തിച്ചു. അതിന്റെ റസീറ്റ് കയ്യില്‍ തന്നു. അയാളോട് പേര് ചോദിച്ചപ്പോള്‍ അത് മോള് വഴിയെ അറിഞ്ഞോളുമെന്ന് അയാള്‍ പറഞ്ഞു. പിന്നീട് അയാളെ കണ്ടില്ല. താന്‍ ഇപ്പോള്‍ കാണണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് ആ വ്യക്തിയെ ആണെന്ന് അമൃത പറഞ്ഞു. ആ മുഖം താന്‍ ഇപ്പോഴും തിരയാറുണ്ടെന്നും അമൃത പറഞ്ഞു.